തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ഹൈടെക് സെല്ലിലെ എസ്‌ഐയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഹൈടെക് സെൽ അടച്ചു.

അതേസമയം, ജില്ലയിലെ വഴിക്കടവ് പൊലീസ് സ്റ്റേഷനിലെ എട്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 15 പൊലീസുകാരിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പൊലീസുകാരുമായി സമ്പർക്കം പുലർത്തിയ എല്ലാവരേടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

മലപ്പുറം ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ മാത്രം 362 പേർക്കാണ് ജില്ലയിൽ രോഗം ബാധിച്ചത്. ഇന്ന് ജില്ലയിൽ ഒരാൾ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.

Story Highlights -covid was again confirmed at the thiruvananthapuram police head quarters


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top