മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. എന്നാൽ, ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ നിലയിലാണ്. കൊവിഡ് ബാധിതനായ ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ചെന്നൈയിലെ എംജിഎം ആശുപത്രി അറിയിച്ചു.

മസ്തിഷ്‌ക്ക ശസ്ത്രക്രിയക്ക് വിധേയനായ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്ന് ഡൽഹിയിലെ കരസേന ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണ്. ചികിത്സയോട് നേരിയ തോതിൽ പ്രതികരിക്കുന്നുണ്ടെന്ന് മകൻ അഭിജിത് മുഖർജി വ്യക്തമാക്കി.

കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് ചെന്നൈയിലെ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗായകൻ എസ്പി ബാലസുബ്രഹ്മണ്യം ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. എസ്പിബിയുടെ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണനിലയിലാണ്. ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും അച്ഛൻ തിരിച്ചുവരുമെന്നും മകനും ഗായകനുമായ എസ്പിബി ചരൺ പറഞ്ഞു. സുഹൃത്തുക്കളുടെയും ആരാധകരുടെയും പ്രാർത്ഥനകൾക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും അഭ്യർത്ഥിച്ചു.

Story Highlights -Former president, pranab mukharji, health condition, critical

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top