കഫീൽ ഖാന്റെ തടങ്കൽ മൂന്നു മാസത്തേക്ക് നീട്ടി

Kafeel Khan’s detention extended

പൗരത്വനിയമഭേദഗതിക്കെതിരെ നടത്തിയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ഡോ. കഫീല്‍ ഖാന്റെ തടങ്കല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മൂന്നു മാസത്തേക്ക് നീട്ടി. 980ലെ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) പ്രകാരമാണ് കഫീൽ ഖാൻ്റെ തടങ്കൽ നീട്ടിയത്. 2019 ഡിസംബർ 10ന് പൗരത്വനിയമഭേദഗതിക്കെതിരെ അലിഗഡ് സർവകലാശാലയിൽ നടന്ന പ്രക്ഷോഭത്തിനിടെ പ്രകോപനപരമായി പ്രസംഗിച്ചു എന്ന കുറ്റം ചുമത്തിയാണ് ഇക്കൊല്ലം ജനുവരി 29 ന് അദ്ദേഹത്തെ തടവിലാക്കിയത്.

Read Also : കഫീൽ ഖാനെതിരായ ദേശസുരക്ഷാ നിയമം; ഹൈക്കോടതിയെ സമീപിക്കണമെന്ന് സുപ്രിംകോടതി

നിയമപ്രകാരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ച എന്‍എസ്എ ഉപദേശക സമിതിയും അലിഗഢ് ജില്ലാ മജിസ്‌ട്രേറ്റും സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് തടവ് നീട്ടിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു. ഈ മാസം നാലാം തിയതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് പ്രകാരം ഈ വർഷം നവംബർ 13 വരെ അദ്ദേഹം ജയിലിൽ തുടരും.

കഫീൽ ഖാനെ തടവിൽ പാർപ്പിക്കുന്നതിന് മതിയായ കാരണങ്ങളുണ്ടെന്ന് ആഭ്യന്തര (സുരക്ഷാ) വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി വിനയ് കുമാര്‍ ഒപ്പിട്ട ഉത്തരവില്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ മഥുര ജയിലിലാണ് അദ്ദേഹത്തെ തടവിൽ പാർപ്പിച്ചിട്ടുള്ളത്.

പ്രസംഗത്തിന്റെ പേരിൽ ജനുവരി 30ന് കഫീൽ ഖാനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് അലിഗഢ് കോടതി അദ്ദേഹത്തിന് ജാമ്യം നൽകി. എന്നാൽ ഇതിന് പിന്നാലെ കഫീൽ ഖാനെതിരെ ഉത്തർപ്രദേശ് പൊലീസ് ദേശസുരക്ഷാ നിയമം ചുമത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Story Highlights Kafeel Khan’s detention under NSA extended by 3 months

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top