തിരുവനന്തപുരത്ത് തീരദേശ മേഖലയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ കൂടുതല്‍ ഇളവുകള്‍

coastal area lockdown

തിരുവനന്തപുരത്ത് തീരദേശ മേഖലയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. തീരദേശ മേഖലയിലെ കണ്ടെയ്‌മെന്റ് സോണുകള്‍ ചുരുക്കി. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മത്സ്യബന്ധനത്തിന് അനുമതി നല്‍കിയിട്ടുണ്ട്.

കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതു സ്വകാര്യ സ്ഥാപനങ്ങള്‍ക്കും 50 ശതമാനം ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ ഉള്‍പ്പടെയുള്ള പൊതു സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്കും 50 ശതമാനം ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാം. കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകിട്ട് നാല് വരെയാണ് പ്രവര്‍ത്തനാനുമതി. മേഖലയില്‍ പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നിരീക്ഷണം തുടരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Story Highlights More concessions in coastal region of Thiruvananthapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top