ആലപ്പുഴയിൽ വനിതാ പൊലീസുകാരിക്ക് കൊവിഡ്

covid 19, coronavirus, ernakulam

ആലപ്പുഴ അരൂർ സ്റ്റേഷനിലെ വനിതാ പൊലീസുകാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് സ്റ്റേഷൻ താത്ക്കാലികമായി അടച്ചു. സമ്പർക്കത്തിലുണ്ടായിരുന്ന നാല് പൊലീസുകാരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു.

കഴിഞ്ഞ 12 നാണ് പൊലീസ് ഉദ്യോഗസ്ഥ അവസാനമായി ജോലിക്കെത്തിയത്. അയൽവാസികൾക്ക് നേരത്തെ കൊവിഡ് ബാധിച്ചിരുന്നു. ഇവരിൽ നിന്നാണ് പൊലീസുകാരിക്കും രോഗബാധയുണ്ടായതെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരം.

Read Also :തിരുവനന്തപുരത്ത് ഒരു കൊവിഡ് മരണം കൂടി; സംസ്ഥാനത്ത് ഇന്ന് മാത്രം എട്ട് മരണം

അതേസമയം, സംസ്ഥാനത്ത് ഇന്ന് എട്ട് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം, വയനാട്, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരത്ത് മാത്രം നാല് പേർ കൊവിഡ് ബാധിച്ച് മരിച്ചു.

Story Highlights covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top