ഷഹീൻബാഗ് സമരത്തിൽ പങ്കെടുത്ത ആക്ടിവിസ്റ്റ് ബിജെപിയിൽ ചേർന്നു

Shaheen Bagh Shahzad Ali

പൗരത്വ നിയമഭേദഗതിക്കെതിരെ ഡൽഹി ഷഹീൻബാഗിൽ നടന്ന സമരത്തിൽ പങ്കെടുത്ത ആക്ടിവിസ്റ്റ് ഷഹ്‌സാദ് അലി ബിജെപിയിൽ ചേർന്നു. ഡെൽഹി ബിജെപി പ്രസിഡൻ്റ് അദേഷ് ഗുപ്ത, ബിജെപി നേതാവ് ശ്യാം ജാജു എന്നിവരുടെ സാന്നിധ്യത്തിലാണ് ഇദ്ദേഹം ബിജെപിയിൽ ചേർന്നത്. “ബിജെപി നമ്മുടെ ശത്രുവല്ലെന്ന് എൻ്റെ സമുദായത്തിനു മനസ്സിലാക്കിക്കൊടുക്കാനാണ് ഞാൻ ബിജെപിയിൽ ചേർന്നത്. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട ആശങ്കകളിൽ നമ്മൾ അവരോടൊപ്പം ഇരിക്കും.”- മെമ്പർഷിപ്പ് എടുത്തതിനു പിന്നാലെ ഷഹ്‌സാദ് പറഞ്ഞു.

Read Also : ഇന്ത്യയില്‍ ഫേസ്ബുക്കും വാട്‌സ്ആപും നിയന്ത്രിക്കുന്നത് ബിജെപിയും ആര്‍എസ്എസുമാണെന്ന് രാഹുല്‍ ഗാന്ധി

അതേസമയം, വികസനത്തിൻ്റെ മുഖ്യധാരയിലേക്ക് മുസ്ലിങ്ങളെ കൊണ്ടുവരുമെന്ന് അദേഷ് ഗുപ്ത പറഞ്ഞു. “തങ്ങളോട് വിവേചനമില്ലെന്ന് മനസ്സിലാക്കിയതിനു പിന്നാലെ നിരവധി മുസ്ലിങ്ങളാണ് ബിജെപിയിലേക്ക് വരുന്നത്. വികസനത്തിൻ്റെ മുഖ്യധാരയിലേക്ക് മുസ്ലിം സഹോദരങ്ങളെ ഞങ്ങൾ കൊണ്ടുവരും. മുത്തലാക്കുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി എടുത്ത നിലപാടിനു പിന്നാലെ പാർട്ടിയിലേക്ക് വന്ന വനിതകളെ ഞാൻ അഭിനന്ദിക്കുന്നു.”- അദേഷ് ഗുപ്ത പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കും എൻആർസിയ്ക്കും എതിരെ പത്ത് സ്ത്രീകളുമായി ആരംഭിച്ച സമരമാണ് പിന്നീട് രാജ്യത്തിന്റെ വിവിധയിടങ്ങളിലേക്ക് പടർന്നത്. ഇന്ത്യൻ ഭൂപടവും ദേശീയ പതാകയും സമരപ്പന്തലിലെ സമീപത്തായി സ്ഥാപിച്ചിരുന്നു. സമരത്തിന് പിന്തുണ നൽകി സാമൂഹിക- സാംസ്‌കാരിക രംഗത്തെ നിരവധി പേർ ഷഹീൻ ബാഗിലെത്തി.

Story Highlights Shaheen Bagh activist Shahzad Ali joins BJP

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top