Advertisement

രാജ്യത്തെ മികച്ച എംഎൽഎമാരിൽ വി ടി ബൽറാമും; കേരളത്തിൽ നിന്നുള്ള ഏക ജനപ്രതിനിധി

August 16, 2020
Google News 1 minute Read
vt balram

രാജ്യത്തെ മികച്ച അൻപത് എംഎൽഎമാരിൽ തൃത്താല എംഎൽഎ വിടി ബൽറാമും. ഏഷ്യാ പോസ്റ്റ് നടത്തിയ സർവേയിലാണ് ഇദ്ദേഹം ഉൾപ്പെട്ടത്. കേരളത്തിൽ നിന്ന് ഈ പട്ടികയിൽ ഉൾപ്പെട്ട ഒരേ ഒരു എംഎൽഎയും വി ടി ബൽറാമാണ്.

Read Also : പാസ്‌പോർട്ടും പ്രധാന രേഖകളും കത്തിയെരിഞ്ഞു; പഠനം തുടരാൻ ജർമനിയിലേക്ക് മടങ്ങാനാകാതെ ശ്രീനിവാസ മൂർത്തി എംഎൽഎയുടെ മകൻ

രാജ്യത്തെ 3958 എംഎൽഎമാരിൽ നിന്നായിരുന്നു തെരഞ്ഞെടുപ്പ്. 50 വിഭാഗങ്ങളിൽ ആയിരുന്നു മത്സരം. അവസാന ഘട്ടത്തിൽ ഉണ്ടായിരുന്നത് 150 എംഎൽഎമാരാണ്. ബാസിഗർ എന്ന വിഭാഗത്തിലാണ് വി ടി ബൽറാം ആദ്യ അൻപതിൽ കയറിയത്. പ്രവർത്തന ശൈലി, ജനപ്രീതി, പ്രതിബന്ധത, സാമൂഹിക ഇടപെടൽ, ഫണ്ട് ഉപയോഗം, ജനസ്വാധീനം, പ്രതിച്ഛായ എന്നിങ്ങനെയുള്ള മാനദണ്ഡങ്ങൾ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ്.

Story Highlights vt balram, mla selection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here