നീലേശ്വരത്ത് കൗണ്‍സിലര്‍ ഉള്‍പ്പെടെ പതിനഞ്ച് പേര്‍ക്ക് കൊവിഡ്; നിയന്ത്രണം കടുപ്പിച്ചു

covid test

നീലേശ്വരത്ത് കൗണ്‍സിലര്‍ ഉള്‍പ്പെടെ പതിനഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്ക ഭീതി തുടരുന്നതിനാല്‍ നീലേശ്വരത്ത് നിയന്ത്രണം കടുപ്പിച്ചു. ജില്ലാ ബാങ്ക് സായാഹ്നശാഖ ജീവനക്കാരനും നഗരസഭാ കൗണ്‍സിലറുമായ വ്യക്തിക്കടക്കം പതിനഞ്ച് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം നീലേശ്വരത്ത് നടത്തിയ സ്രവ പരിശോധനയിലാണ് 15 പേര്‍ക്കും രോഗം കണ്ടെത്തിയത്. നിയന്ത്രണങ്ങളുടെ ഭാഗമായി ഞായറാഴ്ച നരസഭയില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. വ്യാപാരസ്ഥാപനങ്ങള്‍ക്ക് രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറു മണി വരെ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. ശനിയാഴ്ച വരെ നിയന്ത്രണം തുടരും.

Story Highlights covid confirmed to fifteen people in Neeleswaram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top