ലക്ഷ്വദീപ് സ്വദേശിനി യുവ സംവിധായികയുടെ സിനിമ ‘ഫ്‌ളഷ്’ പോസ്റ്റർ പങ്കുവച്ച് ലാൽ ജോസ്

ഏറെനാളായി മലയാള സിനിമയിൽ സംവിധാനസഹായി ആയി പ്രവർത്തിച്ചിരുന്ന ആയിഷ സുൽത്താന സ്വതന്ത്ര്യ സംവിധായിക ആകുന്നു. ഫ്‌ളഷ് എന്നാണ് സിനിമയുടെ പേര്. സംവിധായകൻ ലാൽ ജോസ് സിനിമയുടെ പോസ്റ്റർ പങ്കുവച്ചു. ലക്ഷദ്വീപ് സ്വദേശിനിയായ ആയിഷ ലാൽ ജോസിന്റെ സംവിധാന സഹായി ആയും പ്രവർത്തിച്ചിരുന്നു.
Read Also : ‘ആസിഫ്, ഇത് നിന്റെ കരിയർ ബെസ്റ്റ്’; ‘കെട്ട്യോളാണ് എന്റെ മാലാഖ’ ടീമിനെ അഭിനന്ദിച്ച് ലാൽ ജോസ്
കുറിപ്പ്: ‘എന്റെ സംവിധാന സഹായിയായി എത്തിയ ഒരാൾ കൂടി സ്വതന്ത്ര സൃഷ്ടിയുമായെത്തുന്നു. ഇക്കുറി ഒരു പെൺകുട്ടിയാണ്. ആയിഷ സുൽത്താനയെന്ന ലക്ഷദ്വീപുകാരി. ആയിഷയുടെ ചിത്രം ഫ്‌ളഷിന്റെ പോസ്റ്റർ ഏറെ സന്തോഷത്തോടെ പങ്ക് വക്കുന്നു .കാഴ്ചയിൽ കടൽ പോലെ ആകെ ഇളകി മറിയുമെങ്കിലും മനസിന്റെ ആഴങ്ങളിൽ ആഴി പോലെ ശാന്തത സൂക്ഷിക്കുന്നവരാണ് എനിക്കറിയുന്ന സ്ത്രീകളധികവും. പെണ്ണുടലിൽ ഒരു കടൽ ശരീരം കണ്ടെത്തിയ ആർട്ടിസ്റ്റിന് അഭിനന്ദനങ്ങൾ. ആയിഷയുടെ സംരഭത്തിൽ ലക്ഷദ്വീപ് ഭരണകൂടവും കൈകോർക്കുന്നുണ്ട്. എവർക്കും ആശംസകൾ’
Story Highlights – lal jose, aisha sulthana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here