വടക്കാഞ്ചേരി ഭവന സമുച്ചയ കരാര്‍; തനിക്കും സന്ദീപ് നായര്‍ക്കും കമ്മിഷന്‍ കിട്ടിയെന്ന് ഇടനിലക്കാരന്‍ [24 exclusive ]

ലൈഫ് മിഷന്‍ പദ്ധതിയിലെ വടക്കാഞ്ചേരി ഭവന സമുച്ചയ കരാറില്‍ സ്വപ്‌നയ്ക്ക് പുറമേ തനിക്കും സന്ദീപ് നായര്‍ക്കും കമ്മിഷന്‍ കിട്ടിയെന്ന് ഇടനിലക്കാരന്‍. സന്ദീപിനു കിട്ടിയ കമ്മിഷനില്‍ നിന്ന് മൂന്നു ലക്ഷം രൂപ തനിക്കു നല്‍കിയെന്ന് തിരുവനന്തപുരം സ്വദേശി യദു ട്വന്റിഫോറിനോട് വെളിപ്പെടുത്തി.
ലൈഫ് മിഷന്‍ പദ്ധതിയില്‍പെട്ട വടക്കാഞ്ചേരി ഭവന സമുച്ചയ പദ്ധതിയില്‍ സര്‍വ്വത്ര കമ്മിഷനെന്നാണ് പുറത്ത് വരുന്ന സൂചന. സ്വപ്‌നയ്ക്ക് പുറമേ സന്ദീപ് നായര്‍ക്കും തനിക്കും കമ്മിഷന്‍ കിട്ടിയെന്ന് ഇടനിലക്കാരന്‍ യദു ട്വന്റി ഫോറിനോട് പറഞ്ഞു. യുഎഇയിലെ റെഡ് ക്രസന്റ് പണം മുടക്കുന്ന ഭവന സമുച്ചയത്തിന്റെ കരാറുകാര്‍ നല്‍കിയ കമ്മിഷനാണ് ബാങ്ക് ലോക്കറില്‍ നിന്ന് ലഭിച്ച ഒരു കോടി രൂപയെന്ന് നേരത്തെ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് എന്‍ഐഎയോട് പറഞ്ഞിരുന്നു. സ്വപ്‌നയ്ക്കു മാത്രമല്ല സന്ദീപ് നായര്‍ക്കും കമ്മിഷന്‍ ലഭിച്ചെന്നും തനിക്ക് മൂന്നു ലക്ഷം രൂപ നല്‍കിയെന്നും യദു വെളിപ്പെടുത്തി
നാട്ടുകാരനും സുഹൃത്തുമാണ് സന്ദീപ് നായരെന്നും യദു പറഞ്ഞു. കെട്ടിട നിര്‍മാണ രംഗത്ത് പരിചയമുള്ളവരുണ്ടോ എന്ന് സന്ദീപ് നായര്‍ ചോദിച്ചപ്പോള്‍ യുണിടാക് ഉടമ സന്തോഷ് ഈപ്പനെ പരിചയപ്പെടുത്തുകയായിരുന്നു. യൂണി ടാക് പ്രതിനിധികള്‍ക്കൊപ്പം രണ്ടു തവണ യുഎഇ കോണ്‍സുലേറ്റില്‍ പോയെന്നും യദു പറഞ്ഞു.
Story Highlights – life mission: Sandeep Nair got commission;mediator
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here