ജീവനക്കാരിക്ക് കൊവിഡ്; വെങ്ങോല പഞ്ചായത്ത് ഓഫീസ് അടച്ചു

covid 19, coronavirus, ernakulam

പെരുമ്പാവൂർ വെങ്ങോല പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്ത് ഓഫീസ് പ്യൂണിനാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് പഞ്ചായത്ത് ഓഫീസ് അടച്ചു. ഒരു അറിയിപ്പുണ്ടാകുന്നത് വരെ പഞ്ചായത്ത് ഓഫീസ് തുറക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

Read Also :അമ്മ മരിച്ചത് കൊവിഡ് ബാധയെ തുടർന്നെന്ന് മറച്ചുവച്ചു; പ്രോട്ടോക്കോൾ ലംഘിച്ച് സംസ്‌കാരം; അൽഫോൺസ് കണ്ണന്താനം വിവാദത്തിൽ

ഈ മാസം ആറാം തീയതിയാണ് ജീവനക്കാരിക്ക് രോഗലക്ഷണങ്ങൾ കണ്ടത്. ഇതേ തുടർന്ന് ഇവർ അവധിയിലായിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വെങ്ങോല പ്രദേശത്ത് 20 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Story Highlights Coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top