റേഡിയോ ഓഫ് ചെയ്തതിന് സഹോദരനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരത്ത് ജ്യേഷ്ഠൻ അനുജനെ കൊലപ്പെടുത്തി. സഹോദരനെ തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. അരുവിക്കര കാച്ചാണിയിലാണ് സംഭവം.

Read Also : ഐസ്‌ക്രീം കഴിച്ച് പതിനാറുകാരി മരിച്ച സംഭവം കൊലപാതകം; സഹോദരന്‍ കസ്റ്റഡിയില്‍

ബിസ്മി നിവാസിൽ സമീർ ആണ് മരിച്ചത്. 27 വയസായിരുന്നു. സഹോദരൻ ഹിലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. റേഡിയോ ഓഫ് ചെയ്ത വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ഹാളിൽ ഉറങ്ങി കിടന്ന സഹോദരനെ കമ്പി കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ്.

Story Highlights murder, trivandrum

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top