ഒഴിവ് വന്ന രാജ്യ സഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തർക്കം കേരള കോൺഗ്രസിൽ രൂക്ഷമാകുന്നു

ഒഴിവ് വന്ന രാജ്യ സഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തർക്കം കേരള കോൺഗ്രസിൽ മുറുകുന്നു. എംഎൽഎമാർക്ക് വിപ്പ് നൽകുമെന്നുള്ള പിജെ ജോസഫിന്റെ പ്രസ്താവനയെ തള്ളി ജോസ് കെ മാണി രംഗതെത്തി. വിപ്പ് നൽകേണ്ടത് റോഷി അഗസ്റ്റിൻ ആണെന്ന് വ്യക്തമാക്കിയ ജോസ് കെ മാണി തെരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യും എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി.

രാജ്യസഭാ തെരഞ്ഞെടുപ്പിൽ വർക്കിംഗ് ചെയർമാൻ എന്ന നിലയിൽ എംഎൽഎമാർക്ക് വിപ്പ് നൽകുമെന്നും ഇത് ലംഘിച്ചാൽ നടപടിയുണ്ടാകുമെന്നും പിജെ ജോസഫ് വ്യക്തമാക്കിയിരുന്നു. എന്നാൽ 2014 ലെ നിയമ സഭാ തെരഞ്ഞെടുപ്പിന് ശേഷം പാർലമെന്ററി പാർട്ടി യോഗം ചേർന്ന് പാർട്ടി വിപ്പായി റോഷി അഗസ്റ്റിനെ ആണ് തീരുമാനിച്ചതെന്ന് ജോസ് കെ മാണി പറഞ്ഞു.

കെഎം മാണിയുടെ വിയോഗ ശേഷമുള്ള അധികാര തർക്കം പരിഹരിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിൽ വിപ്പ് നൽകാനുള്ള അധികാരത്തിലും മാറ്റമില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാർത്ഥിയെ നിർത്തിയതിലൂടെ വെട്ടിലായത് പിജെ ജോസഫാണെന്നും എതിർ വിഭാഗത്തിന് തെറ്റ് തിരുത്തി തിരികെ വരാനുള്ള സമയമായെന്നും ജോസ് കെ മാണി പ്രതികരിച്ചു.

മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനമായിട്ടില്ല. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് ധാരണകൾ ഉണ്ടാകുമെന്ന് ജോസ് കെ മാണി സൂചന നൽകി.

Story Highlights – The controversy over the election to the vacant Rajya Sabha seat is intensifying in the Kerala Congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top