വിവാദങ്ങളുടെ കാർമേഘം മാഞ്ഞു; ഷെയിന്റെ ‘വെയിൽ’ ട്രെയിലര്‍ പുറത്ത്

വിവാദങ്ങളുടെ അല ഒടുങ്ങുന്നതിനിടയിൽ ഷെയിൻ നിഗത്തിന്റെ വെയിൽ സിനിമയുടെ ട്രെയിലര്‍ പുറത്ത്. ഷെയിന്റെ അസാധ്യ പ്രകടനത്തോടൊപ്പം തന്നെ മറ്റ് താരങ്ങളുടെ അഭിനയവും സിനിമയിൽ മികച്ചതാണ്.

Read Also : ത്രില്ലടിപ്പിച്ച് സ്റ്റീഫന്‍ നെടുമ്പള്ളി, ലൂസിഫര്‍ ഒഫീഷ്യല്‍ ട്രെയിലര്‍ എത്തി

ശരത് സംവിധാനം ചെയ്ത സിനിമയുടെ ഷൂട്ടിംഗ് മുടങ്ങിയതിനെ ചൊല്ലിയുടെ പ്രശ്‌നങ്ങൾ ഈ അടുത്താണ് പരിഹരിച്ചത്. ഷെയിനും ചിത്രത്തിന്റെ നിർമാതാവ് ജോബി ജോർജും മാസങ്ങളോളം പ്രതിസന്ധി മൂലം വാർത്തകളിൽ നിറഞ്ഞു നിന്നു. ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്ന ശരത്തിന്റെ കന്നി സിനിമാ സംരംഭമാണ് വെയിൽ. സിനിമയുടെ ഛായാഗ്രഹകൻ ഷാസ് മുഹമ്മദാണ്. എഡിറ്റ് ചെയ്തിരിക്കുന്നത് പ്രവീൺ പ്രഭാകർ. ശബ്ദമിശ്രണം- രംഗനാഥ് രവി.

കിസ്മത്തിലൂടെ നായകനായി ആണ് ഷെയിൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് അന്നയും റസൂലും എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയനായി. ശേഷം നിരവധി സിനിമകളിലൂടെ മലയാളികളുടെ മനസിൽ സ്ഥലമുറപ്പിച്ച ഷെയിൻ മരിച്ച ഹാസ്യനടൻ അബിയുടെ മകനാണ്.

Story Highlights veyil malayalam movie, shane nigam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top