കോഴിക്കോട് ജില്ലയില്‍ 147 പേര്‍ക്ക് കൊവിഡ്; ഏഴു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

കോഴിക്കോട് ജില്ലയില്‍ ഇന്ന് 147 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 142 പേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതില്‍ ഏഴു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചോറോട് പഞ്ചായത്തില്‍ 49 പേര്‍ക്കും, കോഴിക്കോട് കോര്‍പറേഷന്‍ പരിതിയില്‍ 55 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. തീരദേശ മേഖലയായ ചോറോട് രോഗം വ്യാപിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. 195 പേരാണ് ജില്ലയില്‍ രോഗമുക്തി നേടിയത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. നാദാപുരം സ്വദേശി (26), വടകര സ്വദേശി (29), വാണിമേല്‍ സ്വദേശി(38) എന്നിവരാണ് ഇന്ന് ജില്ലയില്‍ വിദേശത്ത് നിന്ന് രോഗം സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ രണ്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഉറവിടം വ്യക്തമല്ലാത്തവര്‍ – 7
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനികള്‍ (26,69 അരീക്കാട് , നടക്കാവ്)
താമരശ്ശേരി സ്വദേശികള്‍ (24,25)
ചോറോട് സ്വദേശിനി(73)
ചോറോട് സ്വദേശി (48)
കാക്കൂര്‍ സ്വദേശി (56)
Story Highlights – covid 19, coronavirus, kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here