എറണാകുളത്ത് ഇന്ന് 192 പേർക്ക് കൊവിഡ്; 185 പേർക്കും സമ്പർക്കത്തിലൂടെ രോഗബാധ

എറണാകുളം ജില്ലയിൽ കൊവിഡ് സ്ഥിതിഗതികൾ അതിരൂക്ഷം. തുടർച്ചയായ എട്ടാം ദിവസവും കൊവിഡ് ബാധിതരുടെ എണ്ണം നൂറ് കടന്നു. ഇന്നലെ 192 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 185 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ. കൊവിഡ് വ്യാപനത്തിൽ പശ്ചിമകൊച്ചിയിൽ ആശങ്ക ഉയരുകയാണ്.
Read Also : തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 489 പേര്‍ക്ക്
എറണാകുളം ജില്ലയിൽ പ്രതിദിന കണക്കുകളിൽ ഏറ്റവും ഉയർന്ന രോഗ വ്യാപനമാണ് ഇന്നലെ രേഖപ്പെടുത്തിയത്. 4 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 192 പേർക്കാണ് ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 185 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 11 നാവിക ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചു. പശ്ചിമകൊച്ചിയിലും ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളായ നെല്ലിക്കുഴി, ചെങ്ങമനാട് ആയവന, വെങ്ങോല എന്നിവിടങ്ങളിലും ഉയർന്ന രോഗവ്യാപനമുണ്ട്.
Read Also : വയനാട് ജില്ലയില്‍ 47 പേര്‍ക്ക് കൂടി കൊവിഡ്; 44 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ
പശ്ചിമകൊച്ചിയിൽ സ്ഥിതി ആശങ്കജനകമായി തുടരുകയാണ്. 31 പേർക്കാണ് പശ്ചിമകൊച്ചിയിൽ മാത്രം ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ചെങ്ങമനാട് ഒൻപതു പേർക്കും ആലങ്ങാട് എട്ട് പേർക്കും കൊവിഡ് ബാധിച്ചു. അതേ സമയം ആലുവയിൽ രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ആലുവ മാർക്കറ്റും ചമ്പക്കര മാർക്കറ്റും കൊവിഡ് മാനദണ്ഡങ്ങളോടെ തുറക്കാൻ തീരുമാനമായി.
Story Highlights – ernakulam covid update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here