Advertisement

കേരളത്തിലെ മഴക്കെടുതിയുടേതെന്ന പേരിൽ പ്രചരിക്കുന്ന വിഡിയോയുടെ സത്യാവസ്ഥ; [24 Fact check]

August 18, 2020
Google News 3 minutes Read

കേരളത്തെ നടുക്കിയ പെട്ടിമുടി ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. അതിനിടെയാണ് മറുവശത്ത് സംസ്ഥാനത്തുണ്ടായ മഴക്കെടുതിയുടേതെന്ന രീതിയിൽ വ്യാജ വാർത്തകളും വിഡിയോയും പ്രചരിക്കുന്നത്. അത്തരത്തിൽ പ്രചരിക്കുന്ന ഒരു വിഡിയോയുടെ സത്യവസ്ഥ നോക്കാം…

കേരളത്തിലെ മഴക്കെടുതിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിഡിയോ ആണിത്. വയനാട്ടിലെ ഒരു ഫാമിൽ നിന്നും പശുക്കൾ ഒലിച്ചുപോയി എന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
കോട്ടയത്ത് നടന്ന സംഭവമാണെന്ന രീതിയിലും ഈ വിഡിയോ പ്രചരിക്കുന്നുണ്ട്. കേരളത്തെ നടുക്കിയ പെട്ടിമുടി ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. അതിനിടെയാണ് മറുവശത്ത് സംസ്ഥാനത്തുണ്ടായ മഴക്കെടുതിയുടേതെന്ന രീതിയിൽ വ്യാജ വാർത്തകളും വിഡിയോയും പ്രചരിക്കുന്നത്. അത്തരത്തിൽ പ്രചരിക്കുന്ന ഒരു വിഡിയോയുടെ സത്യവസ്ഥ നോക്കാം.

കേരളത്തിൽ മണ്ണിലമർന്നു പോയ ജീവിതങ്ങളെ തിരികെ പിടിക്കാൻ പ്രതീക്ഷ വറ്റാതെ ഇപ്പോഴും തെരച്ചിൽ നടക്കുമ്പോൾ ഇത്തരം തെറ്റായ പ്രചാരണങ്ങൾ അരുത്. ഈ ഘട്ടത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കാം. വിഡിയോയിൽ സംശയം തോന്നിയ ട്വന്റിഫോർ ഫാക്ട് ചെക്ക് ടീം അതിന്റെ
സത്യാവസ്ഥ പരിശോധിച്ചു. ട്വന്റിഫോർ വയനാട് ബ്യൂറോ നടത്തിയ പരിശോധനയിൽ സംഭവം വയനാട്ടിൽ നടന്നതല്ല എന്ന് ഉറപ്പിച്ചു.

ഇത് വയനാടല്ലെങ്കിൽ എവിടെയായിരിക്കും ഈ സംഭവം നടന്നതെന്നതറിയായിരുന്നു അടുത്ത ശ്രമം. മെക്‌സികോയിൽ കഴിഞ്ഞ മാസം കനത്ത നാശം വിതച്ച ഹന്ന ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട ദൃശ്യങ്ങളാണിതെന്ന് പരിശോധനയിൽ വ്യക്തമായി.
ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി വീടുകളും കന്നുകാലികളും ഒലിച്ചു പോയിരുന്നു. ജൂലൈ 28 ന് മെക്‌സിക്കൻ ദേശീയ ന്യൂസ് ചാനലും ഈ വിഡിയോ സംപ്രേഷണം ചെയ്തിട്ടുണ്ട്.

കേരളത്തിൽ മണ്ണിലമർന്നു പോയ ജീവിതങ്ങളെ തിരികെ പിടിക്കാൻ പ്രതീക്ഷ വറ്റാതെ ഇപ്പോഴും തെരച്ചിൽ നടക്കുമ്പോൾ ഇത്തരം തെറ്റായ പ്രചാരണങ്ങൾ അരുത്. ഈ ഘട്ടത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കാം.

Story Highlights -The truth of the video circulating in the name of rain damage in Kerala; [24 Fact check]

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here