Advertisement

അമേരിക്കയിലെ ആദ്യ ഇന്ത്യൻ-അമേരിക്കൻ പ്രസ് സെക്രട്ടറിയായി സബ്രീന; ആരാണ് ഈ യുവതി ?

August 18, 2020
Google News 2 minutes Read
who is sabrina singh

അമേരിക്കയിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ആഫ്രിക്കൻ-അമേരിക്കൻ വനിതയാണ് കമലാ ഹാരിസെങ്കിൽ അമേരിക്കയിലെ ആദ്യ ഇന്ത്യൻ-അമേരിക്കൻ പ്രസ് സെക്രട്ടറിയായി നിയമിതയായ വ്യക്തിയായിരിക്കുകയാണ് സബ്രീന സിംഗ്.

മുപ്പത്തിമൂന്നുകാരിയായ സബ്രീന സിംഗ് മുമ്പ് രണ്ട് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥികളുടെ വക്താവായി പ്രവർത്തിച്ചിട്ടുണ്ട്.

ആരാണ് സബ്രീന സിംഗ് ?

കുടിയേറ്റത്തിനുള്ള അവകാശത്തിനായി പോരാടിയ സർദാർ ജഗ്ജീത് സിംഗിന്റെ കുടുംബത്തിലാണ് സബ്രീന സിംഗും പിറന്നത്. സർദാർ ജഗ്ജീത് സിംഗിന്റെ നേതൃത്വത്തിലുള്ള പോരാട്ടത്തിനൊടുവിലാണ് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഹാരി ട്രൂമാൻ ലൂസ്-സെല്ലർ ആക്ട് 1946 ൽ പാസാക്കിയത്. പ്രതിവർഷം നൂറ് ഇന്ത്യക്കാർക്ക് അമേരിക്കയിലേക്ക് കുടിയേറാനുള്ള അനുമതി നൽകുന്നതായിരുന്നു നിയമം. ഇവർക്ക് പൗരത്വവും ലഭിക്കും. വംശീയ വിവേചനത്തിനെതിരായും പോരാടിയ ജഗ്ജീത് സിംഗ് ഇന്ത്യക്കാർക്ക് അമേരിക്കയിൽ പൗരത്വം നേടികൊടുക്കാനും കാരണക്കാരനായി.

1956 ൽ ന്യൂയോർക്കിലാണ് സബ്രീനയുടെ അച്ഛൻ മൻജീത് സിംഗ് ജനിക്കുന്നത്. പിന്നീട് മൻജീത് സിംഗിന് അഞ്ച് വയസ് ആയപ്പോൾ കുടുംബ് സ്വതന്ത്ര ഇന്ത്യയിലേക്ക് മടങ്ങുകയും ഡൽഹിയിൽ താമസമാക്കുകയും ചെയ്തു. ജഗ്ജീത് സിംഗിന്റെ മരണശേഷം 1976ൽ സോണി ഇന്ത്യയുടെ സിഇഒ ആയിരുന്ന മൻജീത് സിംഗും ഭാര്യ സിർല സിംഗും അമേരിക്കയിലേക്ക് താമസം മാറുകയായിരുന്നു.

മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ തെരഞ്ഞെടുപ്പ് കാലത്താണ് സബ്രീന അമേരിക്കൻ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ആകൃഷ്ടയാകുന്നതും ഇന്ന് കമലാ ഹാരിസിന്റെ പ്രസ് സെക്രട്ടറി സ്ഥാനം വരെ എത്തി നിൽക്കുന്നതും.

  who is sabrina singh

സതേൺ കാലിഫോർണിയ സർവകലാശാലയിലായിരുന്നു സബ്രീന സിംഗിന്റെ പഠനം. ഡെമോക്രാറ്റിക് കോൺഗ്രഷ്യൽ കാമ്പെയിൻ കമ്മിറ്റിയിൽ പ്രസ് അസിസ്റ്റന്റായി പ്രവർത്തനം ആരംഭിച്ചതോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സബ്രീന സിംഗ് എത്തുന്നത്.

പിന്നീട് റെപ് ജാൻ ഷാകോൻസ്‌കിയുടെ കമ്യൂണിക്കേഷൻസ് ഡയറക്ടറായി സോവനം അനുഷ്ടിച്ചു. ഇതിന് ശേഷം ഡെമോക്രാറ്റിക് ഗവർണർ അസോസിയേഷൻ ഡെപ്യൂട്ടി കമ്മ്യൂണിക്കേഷൻ ഡയറക്ടറായും ജോലി നോക്കിയിട്ടുണ്ട്.

Story Highlights who is sabrina singh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here