ബിജെപി എംഎൽഎയ്‌ക്കെതിരെ പീഡനപരാതിയുമായി യുവതി; പുറത്തു പറയാതിരിക്കാൻ 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തു

Woman Files Rape Case Against Uttarakhand BJP MLA

ഉത്തരാഖണ്ഡ് ബിജെപി എംഎൽഎയ്‌ക്കെതിരെ പീഡനപരാതിയുമായി യുവതി. 2016 നും 2018നും ഇടയിൽ നിരവധി തവണ ദ്വാരഹത് എംഎൽഎ മഹേഷ് നേഗി തന്നെ പീഡനത്തിനിരയാക്കിയെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. സംഭവം പുറത്ത് പറയാതിരിക്കാൻ എംഎൽഎയുടെ ഭാര്യ 25 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നും യുവതി പറയുന്നു.

എംഎൽഎയുടെ അയൽക്കാരിയായിരുന്നു പീഡിപ്പിക്കപ്പെട്ട യുവതി. 2016ൽ തന്റെ അമ്മയ്ക്ക് സുഖമില്ലാതിരുന്നപ്പോഴാണ് എംഎൽഎയുമായി ബന്ധം ഉണ്ടാകുന്നത്. പിന്നീട് എംഎൽഎ തന്നെ നിരവധി തവണ പീഡനത്തിനിരയാക്കിയെന്ന് യുവതി പറയുന്നു.

പിന്നീട് യുവതി ഗർഭിണിയായെന്നും കുഞ്ഞിന്റെ ഡിഎൻഎ പരിശോധന നടത്തിയാൽ സത്യം അറിയാമെന്നും യുവതി നെഹ്രു കോളനി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. മുസൂരി, നൈനിതാൽ, ഡൽഹി, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെല്ലാം കൊണ്ടുപോയി എംഎൽഎ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് യുവതി ആരോപിച്ചു.

പരാതി പുറത്തുവന്നതോടെ കുട്ടിയുടെ ഡിഎൻഎ പരിശോധന നടത്തണമെന്ന് കോൺഗ്രസ് നേതാവ് പ്രീതം സിംഗ് ആവശ്യപ്പെട്ടു.

Story Highlights Woman Files Rape Case Against Uttarakhand BJP MLA

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top