ചുടുകട്ട വീണ് മുട്ട പൊട്ടി; ഡൽഹിയിൽ 16കാരനെ 22കാരൻ കുത്തിക്കൊന്നു

16-year-old boy fight eggs

ചുടുകട്ട വീണ് കടയിലെ മുട്ട പൊട്ടിയതിൻ്റെ പേരിൽ 16കാരനെ കടയുടമയുടെ മകൻ കുത്തിക്കൊന്നു. ദക്ഷിണ ഡല്‍ഹിയിലെ സംഗം വിഹാറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 16കാരനായ മൊഹമ്മദ് ഫൈസന്‍ ആണ് മരിച്ചത്. ഫൈസനെ കൊലപ്പെടുത്തിയ 22കാരനായ ഫറൂഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Read Also : കായംകുളത്ത് ക്വട്ടേഷൻ സംഘം യുവാവിനെ കുത്തിക്കൊന്നു

ഓഗസ്റ്റ് 18ന് രാവിലെ 9.30ഓടെയയായിരുന്നു സംഭവം. അച്ഛനും സഹോദരനുമൊപ്പം മൊഹമ്മദ് ഫൈസന്‍ കടയ്ക്കരികിൽ ചുടുകട്ടകൾ കൂട്ടിവെക്കുകയായിരുന്നു. ഇതിനിടെ കടയുടെ പുറത്ത് ട്രേയിൽ വെച്ചിരുന്ന മുട്ടകൾക്ക് മുകളിലേക്ക് കട്ട വീഴുകയും ചില മുട്ടകൾ പൊട്ടുകയുമായിരുന്നു. താജ് മുഹമ്മദ് എന്നയാളുടേതായിരുന്നു കട. തുടർന്ന് കടക്കാരും 16കാരൻ്റെ കുടുംബവുമായി തർക്കമായി. തർക്കം പരിഹരിക്കാനായി പൊട്ടിയ മുട്ടയുടെ വില നൽകാമെന്ന് 16കാരന്റെ അച്ഛന്‍ പറഞ്ഞതോടെ പ്രശ്‌നങ്ങള്‍ക്ക് താത്കാലിക പരിഹാരമായി.

Read Also : 16 കാരിയെ തട്ടികൊണ്ട് പോയി 25,000 രൂപയ്ക്ക് വിറ്റു; നാല് മാസത്തിനു ശേഷം ബന്ധുക്കൾ കണ്ടെത്തി

എന്നാൽ,അല്പ സമയത്തിനു ശേഷം കട ഉടമയായ താജ് മുഹമ്മദിൻ്റെ മകൻ ഫറൂഖ് വീണ്ടും പ്രശ്നമുണ്ടാക്കി. ഫൈസൻ്റെ സഹോദരനുമായായിരുന്നു ഫറൂഖിൻ്റെ വാക്കേറ്റം. വാക്കുതർക്കം അവസാനിപ്പിക്കാനായി ഫൈസന്‍ സഹോദരനെ തള്ളിനീക്കി. ഇത് ഫറൂഖിനെ ചൊടിപ്പിച്ചു. പ്രകോപിതനായ ഫറൂഖ് കൈവശം ഉണ്ടായിരുന്ന കത്തിയെടുത്ത് ഫൈസനെ കുത്തുകയായിരുന്നുന്നു. ഫൈസൻ്റെ കുടുംബം ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ കടന്നുകളഞ്ഞു. 16കാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് ഫറൂഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഫറൂഖ് ഫൈസനെ നിരവധി തവണ കുത്തിയതായി പൊലീസ് കണ്ടെത്തി. ഇയാൾ കുറ്റം സമ്മതിച്ചു എന്നും പൊലീസ് പറഞ്ഞു.

Story Highlights 16-year-old boy stabbed to death after fight over broken eggs

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top