Advertisement

ചരിത്രം കടന്നുപോയത് ഈ സ്ത്രീകളിലൂടെയും കൂടിയാണ്; കഥ പറയുന്ന 17 ചിത്രങ്ങൾ

August 19, 2020
Google News 2 minutes Read
17 powerful photographs of historic woman

ചരിത്രം പലപ്പോഴും സ്ത്രീകളോട് നീതികേട് മാത്രമേ കാണിച്ചിട്ടുള്ളു. ലോകത്തെ മാറ്റിമറിച്ച പല സംഭവങ്ങളിലും സ്ത്രീകളുടെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ടെങ്കിലും ഈ ഏടുകൾ മാത്രം ബോധപൂർവമോ അല്ലാതെയോ തഴയപ്പെട്ടു…നാസികളിൽ നിന്ന് നൂറുകണക്കിന് പേരെ രക്ഷിച്ച ആൻഡ്രീ ഡി ജോണിനെയും, മാക്ക് കുറച്ചുകൂടി ഉപഭോക്തൃ സൗഹാർദമാകാൻ സ്റ്റീവ് ജോബ്‌സിനൊപ്പം പ്രവർത്തിച്ച സൂസൻ കാരെയെയും, ബർമ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനായി 15 വർഷം തടവിൽ കഴിഞ്ഞ ഓംഗ് സാൻ സൂ ക്യി, നമ്മുടെ ദൈനംദിന ജീവിതത്തിൽ ഉപയോഗം വരുന്ന കാൻ ഓപണർ അടക്കമുള്ള നൂറൂകണക്കിന് വസ്തുക്കൾ കണ്ടുപിടിച്ച ബ്യൂല ഹെൻറിയെയും, മനുഷ്യന്റെ ചന്ദ്ര മിഷന് കാരണക്കാരിയായ മാർഗരറ്റ് ഹാമിൽട്ടണെയുമെല്ലാം നാം അറിയാതെ പോകുന്നത് അതുകൊണ്ടാണ്…എന്നാൽ ലോകജനതയ്ക്കായുള്ള സ്ത്രീകളുടെ സംഭാവനയെ നമ്മെ ഓർമിപ്പിക്കുകയാണ് ചില ചിത്രങ്ങൾ. ലോക ഫോട്ടോഗ്രഫി ദിനമായ ഇന്ന് അത്തരം ചില ചിത്രങ്ങൾ കാണാം….

ബി-17 ൽ നിന്ന് പുറത്തിറങ്ങുന്ന വനിതാ പൈലറ്റുമാർ (1941-1945)

17 powerful photographs of historic woman

എറിക്ക- സോവിയറ്റ് യൂണിയനിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ പോരാടിയ 15 കാരിയായ ഹംഗേറിയൻ സ്വാതന്ത്ര്യ സമര സേനാനി (1956)

17 powerful photographs of historic woman

ബ്രിട്ടീഷ് സൈനികന്റെ അവസാന വാക്കുകൾ രേഖപ്പെടുത്തുന്ന ഒരു റെഡ് ക്രോസ് നഴ്‌സ് (1917)

17 powerful photographs of historic woman

പി-38 ലൈറ്റ്‌നിംഗിൽ ജോലി ചെയ്യുന്ന വനിത (1944)

17 powerful photographs of historic woman

നോർമാൻഡിയിൽ പറന്നിറങ്ങിയ അമേരിക്കൻ നഴ്‌സുമാർ (1944)

17 powerful photographs of historic woman

വുമൻസ് ലിബറേഷൻ മാർച്ച് (1970)

17 powerful photographs of historic woman

‘മംസ്’ ആർമി, ബ്രിട്ടൻ (1940)

17 powerful photographs of historic woman

അമേലിയ ഏൺഹാർഡ്, അറ്റ്‌ലാന്റിക്ക് സമുദ്രത്തിന് കുറുകെ വിമാനം പറത്തുന്ന ആദ്യ വനിത (1928)

17 powerful photographs of historic woman

ഇംഗ്ലിഷ് ചാനലിന് കുറുകെ ആദ്യമായി നീന്തിയ വനിത- ഗെർട്രൂഡ് എഡേൾ

17 powerful photographs of historic woman

ക്യാപ്റ്റൻ നീവിസ് ഫെർനാൻഡസ്- ഫിലിപ്പീനോ ഗൊറില്ലയായ ഇവർ എങ്ങനെയാണ് ജാപ്പനീസ് സാനികരെ കൊലപ്പെടുത്തിയതെന്ന് ഒരു യുഎസ് സൈനികന് കാണിച്ചു കൊടുക്കുന്നു (1944)

kseb fake news 24 fact check

സ്‌നൈപ്പർ വെടിവയ്പ്പിൽ നിന്ന് കുട്ടികളഎ രക്ഷിക്കുന്ന പേർഷ്യൻ വനിതകൾ (1944)

17 powerful photographs of historic woman

യുഎസ് മറൈൻ സേനാ വിഭാഗത്തിലെ ആദ്യ വനിതകൾ സത്യപ്രതിജ്ഞ ചൊല്ലുന്നു (1918)

17 powerful photographs of historic woman

സബീഹ ഗോക്ഷേ- ആദ്യത്തെ വനിതാ ഫൈറ്റർ പൈലറ്റ് (1937)

17 powerful photographs of historic woman

തന്റെ സ്വവർഗാനുരാകിയായ മകനൊപ്പം പ്രൈഡ് മാർച്ചിൽ പങ്കെടുക്കുന്ന ജീൻ മാൻഫോർഡ് (1972)

17 powerful photographs of historic woman

ചരിത്രത്തിലാദ്യമായി കാലിൽ വസ്ത്രം ധരിക്കാതെ പുറത്തിറങ്ങിയ സ്ത്രീകൾ (1937)

17 powerful photographs of historic woman

പ്രശസ്ത ഫോട്ടോഗ്രാഫർ മാർഗററ്റ് ബോർകെ- ക്രിസ്ലർ കെട്ടിടത്തിന് മുകളിൽ കയറി ചിത്രമെടുക്കുന്നു (1934)

17 powerful photographs of historic woman

അന്ന ഫഇഷർ- മദർ ഓഫ് സ്‌പെയ്‌സ് (1980)

17 powerful photographs of historic woman

തന്നെ തടയാൻ ശ്രമിക്കുന്നവരെ വകവയ്ക്കാതെ മാരത്തോൺ ഓടുന്ന കാതറിൻ സ്വിറ്റസർ (1967)

17 powerful photographs of historic woman

Story Highlights 17 powerful photographs of historic woman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here