Advertisement

സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 2151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

August 19, 2020
Google News 26 minutes Read

സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 98 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 53 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും മന്ത്രി അറിയിച്ചു.

https://www.facebook.com/24onlive/photos/a.1823108557750677/3330282237033294/?type=3&__xts__%5B0%5D=68.ARD_–86vIvTTEeJc1DZU_TXnK5PxqTm6euyeEG3ezT9Aw7PKxZ17l87SFPHyM9_qYnCR6oZ8-ZHbAfvwa0yHBwk-n2zAbWI-pmKFnnVrWCXWGPw437UearakbMCUu77BXIaqn9PyyxDer_Oz3z2fcwbl8EumTr4V9jQWpQ_zbkhVMOb_TcOi-eL5oa29NBExOuqxJ3GotS2NJfHMCyESB1DXqmX8or90JSx7d0apgpd2YWhcF5cMgSN0LSNBKJLCIkyNHA2p8qvSX8-4LHJT0RmsbZAJpNLfq2BQsHWJmlRzz3JIP2kKYKVHsoW6xhZc2mUeayJ5UDOmV3A-Xm6UakoBBI3&__tn__=-R

രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം – 540
  • മലപ്പുറം – 322
  • ആലപ്പുഴ – 253
  • എറണാകുളം – 230
  • കോട്ടയം – 203
  • കാസര്‍ഗോഡ് – 174
  • കണ്ണൂര്‍ – 126
  • തൃശൂര്‍ – 97
  • പത്തനംതിട്ട – 87
  • കോഴിക്കോട് – 78
  • കൊല്ലം – 77
  • പാലക്കാട് – 65
  • ഇടുക്കി – 64
  • വയനാട് – 17
https://www.facebook.com/24onlive/photos/a.1823108557750677/3330296857031832/?type=3&__xts__%5B0%5D=68.ARAdqQKzh60M_TJWPoBhqzEATXZgx-T745e0jbs4XCsTGL_0FwR48swDd7d-D-khUHpOIgx4K1v2BzBD-kW_Ajn_gQcJUzskFua-q2ux6DxsHYRlrUjmZMJEWy13TLUiwZmOtaqdzv4oiQvF3abijC78ZImQqeSWQlOGhD7JFau0TNKjjN78jcc_RMzhIPtFQbqkQbDUkLIKYpmw_tad3RMbBNwjzFlXYsShCxJg8ANTz9wUzbl0fu5bTF15wNT0AJ7UqgnTUggw4hOvXRox0F5fv41uYNcTKcfdT3YhuDbOvBJZYBNFYqEViKSojra_JKLYZbKFO0YrB67NVJBghhGBm1NB&__tn__=-R

ഏഴ് മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 12ന് മരണമടഞ്ഞ തിരുവനന്തപുരം കാലടി സൗത്ത് സ്വദേശിനി ഭാര്‍ഗവി (90), പത്തനംതിട്ട അടൂര്‍ സ്വദേശി ഷംസുദീന്‍ (65), ഓഗസ്റ്റ് 15ന് മരണമടഞ്ഞ തിരുവനന്തപുരം ആര്യനാട് സ്വദേശിനി മീനാക്ഷി (86), ഓഗസ്റ്റ് 17ന് മരണമടഞ്ഞ കൊല്ലം കുളത്തൂപ്പുഴ സ്വദേശി രാജന്‍ (56), എറണാകുളം ആലുവ സ്വദേശിനി ജമീല (53), ഓഗസ്റ്റ് 18ന് മരണമടഞ്ഞ എറണാകുളം കോതമംഗലം സ്വദേശി ടി.വി. മത്തായി (67), ഓഗസ്റ്റ് 14ന് മരണമടഞ്ഞ എറണാകുളം കോതാട് സ്വദേശി തങ്കപ്പന്‍ (64) എന്നിവരുടെ പരിശോധനാഫലം കൊവിഡ് മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 182 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

https://www.facebook.com/24onlive/photos/a.1823108557750677/3330310247030493/?type=3&__xts__%5B0%5D=68.ARBzdBRgGYZqFVBx5t5DbJsGMeeNHw_ZdhBLNCO1mtZfPVgGZ48ZY5ll64FtveM4t6RBzdfo3Lh2vouiR1RnNtkO8GM6FC2xDeVqkq7ofSAGTLoRD8UCOw3ugvrW2cxXrS33wduran0Qkl836D-X-Jw8twtpQxFCSNzsKd6B8fJa2e2EEwSe1fCn72vBh2x_wSG0waFwSVTOc0PoGZlz60HY87nv3pJ88kk3w25_tJD8wPo8130jaINpyIWpjEao_ubhQmgwJ6fh4OVQkiHNlJ7o45qLC2FSOetPDkFBoO44slOjauafGvdMdHWJO0JfL3M6K58lTmINN3INvhUGFbVDX2ZV&__tn__=-R

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 98 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 53 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

  • തിരുവനന്തപുരം – 519
  • മലപ്പുറം – 297
  • ആലപ്പുഴ – 240
  • എറണാകുളം – 214
  • കോട്ടയം – 198
  • കാസര്‍ഗോഡ് – 154
  • കണ്ണൂര്‍ – 122
  • തൃശൂര്‍ – 89
  • പത്തനംതിട്ട – 78
  • കൊല്ലം – 74
  • കോഴിക്കോട് – 60
  • പാലക്കാട് – 55
  • ഇടുക്കി – 38
  • വയനാട് – 13

17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ ഏഴ്, മലപ്പുറം ജില്ലയിലെ അഞ്ച്, എറണാകുളം ജില്ലയിലെ മൂന്ന്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ ഏഴ് ഐഎന്‍എച്ച്എസ് ജിവനക്കാര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

രോഗമുക്തി നേടിയവരുടെ ജില്ലതിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം – 224
  • കൊല്ലം – 41
  • പത്തനംതിട്ട – 18
  • ആലപ്പുഴ – 65
  • കോട്ടയം – 54
  • ഇടുക്കി – 5
  • എറണാകുളം – 101
  • തൃശൂര്‍ – 28
  • പലക്കാട് – 103
  • മലപ്പുറം – 263
  • കോഴിക്കോട് – 174
  • വയനാട് – 12
  • കണ്ണൂര്‍ – 48
  • കാസര്‍ഗോഡ് – 81
https://www.facebook.com/24onlive/videos/991360111276544/

ഇതോടെ 17,382 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,611 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

Story Highlights covid confirmed 2333 people in kerala today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here