എറണാകുളത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 230 പേര്‍ക്ക്; 214 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഇരുന്നൂറ് കടന്ന് എറണാകുളം ജില്ലയിലെ പ്രതിദിന കണക്ക്. ജില്ലയില്‍ ആദ്യമായി 230 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 214 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധ. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലെ സമ്പര്‍ക്കം വഴിയുള്ള രോഗബാധ വര്‍ധിക്കുകയാണ്.
7 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും ആറ് നാവിക സേന ഉദ്യോഗസ്ഥര്‍ക്കും ഇന്ന് രോഗം ബാധിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന എട്ടു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പശ്ചിമകൊച്ചിയിലും ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളിലുമാണ് കൊവിഡ് വ്യാപനം രൂക്ഷം.
ഫോര്‍ട്ട് കൊച്ചിയില്‍ ഒന്‍പത് പേര്‍ക്കും പള്ളുരുത്തിയില്‍ 18 പേര്‍ക്കും മട്ടാഞ്ചേരിയില്‍ എട്ടു പേര്‍ക്കും ചെല്ലാനത്ത് ഒന്‍പത് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയുടെ കിഴക്കന്‍ മേഖലയായ കോതമംഗലത്ത് 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കിഴക്കമ്പലത്തും കുമ്പളങ്ങിയിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. അതേസമയം ജില്ലയില്‍ 101 പേര്‍ രോഗമുക്തി നേടി.
Story Highlights – covid, Ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here