കോഴിക്കോടും ആലപ്പുഴയിലും കൊവിഡ് മരണം

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം. കോഴിക്കോടും ആലപ്പുഴയിലുമാണ് മരണം റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് നല്ലളം അരീക്കാട് സ്വദേശി ഹംസയാണ് മരിച്ചത്. 72 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
Read Also :ടെസ്റ്റ് ചെയ്തില്ല; എന്നിട്ടും പശ്ചിമ ബംഗാളിൽ 4 പേർക്ക് കൊവിഡ്
ആലപ്പുഴയിൽ കനാൽ വാർഡ് സ്വദേശി ക്ലീറ്റസ് (82) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെ വീട്ടിൽ വച്ചായിരുന്നു മരണം. കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിൽ പനിക്ക് ചികിത്സ തേടിയ ക്ലീറ്റസിന്റെ സ്രവം പരിശോധനയ്ക്ക് എടുത്തിരുന്നു. പരിശോധനാഫലം പോസിറ്റീവായി.
Story Highlights – Coronavirus
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here