ഈ ചിത്രത്തിൽ ഒരാൾ യഥാർത്ഥ ഫഹദല്ല ! ഇത് ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്പ്

fahadh fasil look alike shocks internet

ഒറ്റ നോട്ടത്തിൽ ഫഹദ് ഫാസിൽ തന്നെ….എന്നാൽ ഫഹദല്ല….ഇതാണ് കൊടുങ്ങല്ലൂർ സ്വദേശി അക്ബർ ഷാ. മലയാളത്തിന്റെ പ്രിയ താരം ഫഹദ് ഫാസിലിനോട് രൂപസാദൃശ്യം തോന്നിയതുകൊണ്ട് സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ് അക്ബർ ഷാ. വിശേഷങ്ങൾ ട്വന്റിഫോർ ന്യൂസ്.കോമുമായി പങ്കുവയ്ക്കുകയാണ് കൊടുങ്ങല്ലൂർ കാരുടെ ‘ഫഹദ്’ ഫാസിൽ.

മസ്‌ക്കറ്റിൽ നിർമാണ മേഖലയിലെ ഡിസൈനറായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ‘അക്കി’ എന്ന് കുടുംബവും സുഹൃത്തുക്കളും വിളിക്കുന്ന അക്ബർ ഷാ. ഇരുപത് വർഷത്തോളമായി ഭാര്യയും, മക്കളും മാതാവുമൊത്ത് പ്രവാസ ജീവിതം നയിക്കുകയാണ്.

രൂപ സാദൃശ്യം പത്ത് വർഷങ്ങൾക്ക് മുമ്പേ തന്നെ…

2010…മമ്മൂട്ടി ചിത്രമായ ‘പ്രമാണി’യിലൂടെ ഫഹദ ഫാസിൽ മലയാള സിനിമയിലേക്ക് തിരിച്ചുവന്ന സമയം…അന്ന് പ്രമാണി കാണാൻ പോയതാണ് അക്ബറിന്റെ സുഹൃത്തും കുടുംബവും. സിനിമ കണ്ടിറങ്ങിയ സുഹൃത്തിന്റെ ഭാര്യയാണ് ഫഹദിനെ കാണാൻ അക്ബറിനെ പോലിരിക്കുന്നു എന്ന കാര്യം ആദ്യം പറയുന്നത്.

fahadh fasil look alike shocks internet

അന്ന് ഫഹദ് ഫാസിലിനെ മലയാളിക്ക് അത്ര പരിചയമില്ല…അക്ബറിനും. അക്ബറിന്റെ മനസിൽ ഫഹദെന്നാൽ ‘കൈയ്യെത്തും ദൂരത്ത്’ എന്ന ചിത്രത്തിലെ രൂപമായിരുന്നു. അതുകൊണ്ട് തന്നെ അക്ബർ ഷാ ഈ പരാമർശം അത്ര കാര്യമാക്കിയില്ലെന്ന് ട്വന്റിഫോർ ന്യൂസ്.കോമിനോട് പറഞ്ഞു.

പിന്നീട് ‘പ്രമാണി’ കണ്ട പലരും അക്ബറിനെ വിളിച്ച് ഇതേ കാര്യം പറഞ്ഞു. അങ്ങനെയാണ് അക്ബറും ഫഹദിന്റെ പുതിയ ‘ഗെറ്റ് അപ്പ്’ കാണുന്നത്.

ടിക്ക് ടോക്കിലെ ‘താരം’

പിന്നീട് ഫഹദിന്റെ താരോദയമായിരുന്നു. തുടരെ തുടരെ ഹിറ്റുകൾ സമ്മാനിച്ച ഫഹദ് മലയാളികളുടെ മനസിൽ ഇടംനേടി. പിന്നീട് അക്ബർ ഷായെ പൊതു മധ്യത്തിൽ കാണുമ്പോഴെല്ലാം ആളുകൾ വന്ന് പരിചയപ്പെടാനും ഫഹദിന്റെ രൂപസാദൃശ്യത്തെ കുറിച്ച് പറയാനുമെല്ലാം തുടങ്ങി. അങ്ങനെയാണ് അക്ബർ ടിക്ക് ടോക്കിൽ വീഡിയോ ചെയ്ത് തുടങ്ങുന്നതും വൈറലാവുന്നതും.

fahadh fasil look alike shocks internet

ടിക്ക് ടോക്ക് നിരോധിച്ചതിന് ശേഷം കുറച്ച് നാളത്തേക്ക് കൊടുങ്ങല്ലൂരുകാരുടെ ഫഹദ് മറഞ്ഞ് നിന്നു. പിന്നീട് ഫേസ്ബുക്കിലെ ‘ഡ്യൂപ്പ്’ ചലഞ്ചിലൂടെയാണ് അക്ബർ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കുടുംബം

fahadh fasil look alike shocks internet

മാതാവ് ഹലീമ ബക്കറാണ്. ഭാര്യ നിമിത അക്കി. രണ്ട് പെൺകുട്ടികളാണ് അക്ബർ ഷാ-നിമിത ദമ്പതികൾക്കുള്ളത്. മൂത്ത മകൾ നേയ മെഹർ ആറാം ക്ലാസിലാണ്. ഇളയ മകൾ മൂഹ മെഹറിന് മൂന്ന് വയസാണ്.

Story Highlights fahadh fasil look alike shocks internet

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top