Advertisement

സ്വർണക്കടത്ത് കേസിലെ മുഖ്യകണ്ണി കെ.ടിറമീസിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതി ചേർക്കും

August 19, 2020
Google News 2 minutes Read

സ്വർണക്കടത്ത് കേസിലെ മുഖ്യകണ്ണി കെ.ടിറമീസിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതി ചേർക്കും. അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് തീരുമാനം. ഹവാല ശൃഖലയെപ്പറ്റി റമീസിന് അറിയാമായിരുന്നുവെന്നും പലപ്പോഴും സ്വർണമടങ്ങിയ കാർഗോ എത്തിച്ചത് യുഎഇ പൗരന്മാരുടെ വിലാസം ഉപയോഗിച്ചാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

കേരളത്തിലെ ഹവാല ശൃഖല കേരളത്തിൽ നിയന്ത്രിച്ചിരുന്നത് കെ.ടി റമീസാണെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ കണ്ടെത്തൽ. മാത്രമല്ല, വിദേശത്ത് ഇത് നിയന്ത്രിച്ചിരുന്ന റബിൻസ് എന്ന വ്യക്തിയുമായി വളരെയടുത്ത ബന്ധമാണ് കെടി റമീസിനുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യഘട്ടമെന്ന നിലയിൽ കെടി റമീസിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതി ചേർക്കാൻ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി എൻഐഎയിൽ നിന്നും കെടി റമീസുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ തേടുകയും ചെയ്യും.

സ്വർണമടങ്ങിയ കാർഗോ എത്തിക്കാൻ യുഎഇ പൗരന്മാരുടെ വിലാസം ഉപയോഗിച്ചത് വ്യാജ വിലാസമാണോയെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് പരിശോധിക്കും. കാർഗോ രണ്ട് തവണ എത്തിച്ചത് കൈപ്പമംഗലം സ്വദേശി ഫൈസൽ ഫരൂദിന്റെ പേരിലാണ്. ആകെ 21 തവണയായി 164 കിലോ സ്വർണം കടത്തിയെന്നാണ് കണ്ടെത്തൽ. അധിക നയതന്ത്ര കാർഗോ വന്ന വിവരം കോൺസുലേറ്റ് ജനറൽ അറിഞ്ഞിരുന്നു. 2019 നവംബറിലാണ് അദ്ദേഹമിതറിഞ്ഞത്. അതിനു ശേഷം സ്വപ്‌നയോട് ഇക്കാര്യം തിരക്കിയപ്പോൾ സരിത്ത് ചില ഡ്യൂട്ടി ഫ്രീ വസ്തുക്കൾ കൊണ്ടുവന്നതാണെന്ന് പറഞ്ഞ് ഒഴിയുകയാണ് ഉണ്ടായത്.

Story Highlights – Investigators say the gold cargo was delivered using the address of a UAE citizen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here