Advertisement

മലപ്പുറത്ത് കൊവിഡ് ബാധ രൂക്ഷം; രോഗം സ്ഥിരീകരിച്ച 322 പേരിൽ 302 പേർക്കും സമ്പർക്കം

August 19, 2020
Google News 1 minute Read
malappuram covid update

വീണ്ടും മുന്നൂറു കടന്ന് മലപ്പുറം ജില്ലയിലെ കൊവിഡ് കേസുകൾ. 322 പേർക്കാണ് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 302 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അഞ്ച് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 10 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. രോഗം സ്ഥിരീകരിച്ചവരിൽ എട്ട് പേര് ഇതര സംസ്ഥാനങ്ങളിൽ നിന്നും പന്ത്രണ്ട് പേർ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2409 ആവുകയും ചെയ്തു. 263 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തി നേടിയത്.

Read Also : തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം രൂക്ഷം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 540 പേര്‍ക്ക്

ഉന്നത ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണനും ഡ്രൈവർക്കും കൊവിഡ് സ്ഥിരീകരിച്ചു. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം, കൊവിഡ് ബാധിച്ചു ചികിൽസയിലായിരുന്ന മലപ്പുറം ജില്ലാ പൊലീസ് മേധാവി യു അബദുൽ കരീമിന്റെ പരിശോധനാ ഫലം നെഗറ്റീവ്‌ ആയി. ആശുപത്രി വിട്ട എസ്പി കുറച്ച് ദിവസങ്ങൾ കൂടി റൂം ക്വാറൻ്റീനിൽ തുടരും. ഗണ്മാന് കൊവിഡ് സ്ഥിരീകരിച്ചതോടെ നിരീക്ഷണത്തിൽ പോയ എസ്പിക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

Story Highlights malappuram covid update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here