രാത്രി മുഴുവൻ ജഴ്സിയണിഞ്ഞിരുന്ന് കരഞ്ഞു; ധോണിയുടെ ടെസ്റ്റ് വിരമിക്കലിനെ പറ്റി അശ്വിൻ

MS Dhoni Ravi Ashwin

രണ്ട് ദിവസങ്ങൾക്ക് മുൻപാണ് മുൻ ഇന്ത്യൻ നായകനും ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റനുമായ എംഎസ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. ധോണിയ്ക്കൊപ്പം മധ്യനിര താരവും ചെന്നൈ സൂപ്പർ കിംഗ്സിലെ സഹതാരവുമായ സുരേഷ് റെയ്നയും പാഡഴിച്ചു. അതിനു പിന്നാലെ തങ്ങൾ വിരമിക്കാൻ തീരുമാനിച്ചത് എങ്ങനെയെന്ന് റെയ്ന വിരമിച്ചിരുന്നു. തങ്ങൾ കെട്ടിപ്പിടിച്ച് കരഞ്ഞു എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. കളിക്കളത്തിൽ ഒരിക്കലും അതിവൈകാരികതയോടെ പെരുമാറാത്ത ക്യാപ്റ്റൻ കൂൾ കരഞ്ഞു എന്ന വെളിപ്പെടുത്തൽ ക്രിക്കറ്റ് ആരാധകർക്കൊക്കെ അത്ഭുതമായിരുന്നു. ഇപ്പോൾ, ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിച്ചപ്പോഴും ധോണി കരഞ്ഞു എന്ന് ഡെൽഹി ക്യാപിറ്റൽസ് താരം രവിചന്ദ്രൻ അശ്വിൻ വ്യക്തമാക്കിയിരിക്കുകയാണ്. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ രംഗത്തെത്തിയത്.

Read Also : ‘വൈകാരികമല്ലാത്ത’ 16 വർഷങ്ങൾ; എംഎസ് ധോണി പാഡഴിക്കുമ്പോൾ

2014ൽ ഓസീസ് പര്യടനത്തിനിടെയായിരുന്നു ധോണി ടെസ്റ്റിൽ നിന്ന് വിരമിച്ചത്. മെൽബൺ ടെസ്റ്റ് പരാജയപ്പെട്ടതിനു ശേഷം അപ്രതീക്ഷിതമായായിരുന്നു പ്രഖ്യാപനം. “2014ൽ അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത് ഞാൻ ഓർക്കുന്നു. മെൽബൺ മത്സരം കൈവിടാതിരിക്കാൻ ഞാൻ അദ്ദേഹത്തിനൊപ്പം ബാറ്റ് ചെയ്യുകയാണ്. പക്ഷേ, നമ്മൾ പരാജയപ്പെട്ടു. ഒരു സ്റ്റമ്പ് ഊരിയെടുത്ത് അദ്ദേഹം പോയി. അപ്പോഴാണ് വിരമിച്ചെന്ന് അദ്ദേഹം പറയുന്നത്. അത് അദ്ദേഹത്തെ സംബന്ധിച്ച് വളരെ വൈകാരികമായ ഒരു സംഭവമായിരുന്നു. അന്ന് വൈകുന്നേരം ഞാനും സുരേഷ് റെയ്‌നയും ഇഷാന്ത് ശര്‍മയും ധോനിയുടെ മുറിയില്‍ ഇരിക്കുകയാണ്. അപ്പോഴും അദ്ദേഹം ആ ജഴ്സി അഴിച്ചിരുന്നില്ല. രാത്രി മുഴുവൻ അദ്ദേഹം ആ ജഴ്സി അണിഞ്ഞ് ഇരുന്നു. അദ്ദേഹം കരയുകയും ചെയ്തു.”- അശ്വിൻ പറയുന്നു.

Story Highlights MS Dhoni wore his jersey entire night after Test retirement, shed few tears: Ravi Ashwin

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top