ആലുവ മാർക്കറ്റ് തുറന്നു

ആലുവ നഗരസഭ ജനറൽ മാർക്കറ്റ് ഇന്ന് പുലർച്ചെ തുറന്നു. ഒന്നര മാസത്തിനു ശേഷമാണ് മാർക്കറ്റ് തുറക്കുന്നത്. മൊത്തവ്യാപാരം ആണ് ഇന്ന് ആരംഭിച്ചത്. ശനിയാഴ്ച വരെ മൊത്ത വിൽപന മാത്രമേ ഉണ്ടാകൂ.
രാവിലെ പത്ത് മണി വരെ മാത്രമാണ് വ്യാപാരം അനുവദിച്ചിരിക്കുന്നത്. വ്യാപാരം നിരീക്ഷിച്ച ശേഷം തിങ്കളാഴ്ച മുതൽ ചില്ലറ വിൽപനയും ആരംഭിക്കും. 25 കണ്ടിജൻസി ജീവനക്കാരുടെ നേതൃത്വത്തിൽ മാലിന്യങ്ങൾ നീക്കി മാർക്കറ്റ് അണുവിമുക്തമാക്കി.
Read Also : എറണാകുളത്ത് ശക്തമായ കാറ്റും മഴയും; ആലുവ മണപ്പുറം മുങ്ങി; ജില്ലയിൽ 8 ക്യാമ്പുകൾ തുറന്നു
കൊവിഡ് മാനദണ്ഡങ്ങൾ രേഖപ്പെടുത്തിയ ബോർഡ്, വാഹനങ്ങൾക്ക് ടോക്കൺ നൽകാനുള്ള കൗണ്ടറും മാർക്കറ്റ് വാർഡിൽ കവാടത്തിൽ സ്ഥാപിച്ചിട്ടുണ്ട്. സാമൂഹിക അകലം നിരീക്ഷിക്കാൻ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തി. 12 അംഗ ജാഗ്രതാ സമിതിയും ചുമതലപ്പെടുത്തിയ ശേഷമാണ് ഇന്ന് മാർക്കറ്റ് തുറന്നു പ്രവർത്തനം ആരംഭിച്ചത്. സർക്കാർ നിർദേശങ്ങൾ ലംഘിച്ചാൽ മുന്നറിയിപ്പും കൂടാതെ മാർക്കറ്റ് വീണ്ടും അടക്കും എന്ന് മന്ത്രി വി എസ് സുനിൽകുമാർ അറിയിച്ചു.
Story Highlights – aluva market, covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here