11 വർഷമായി സെറിബ്രൽ പാൾസിയുടെ പിടിയിലായ ഈ ബാലന്റെ ചികിത്സ മുന്നോട്ട് പോകണമെങ്കിൽ ഇനി നാം കൈകോർക്കണം

cerebral palsy affected boy seeks help

നീണ്ട പതിനൊന്ന് വർഷമായി സെറിബ്രൽ പാൾസി കട്ടിലിൽ തളച്ചിട്ടിരിക്കുകയാണ് ആലപ്പുഴ സ്വദേശിയായ ബാദുഷ എന്ന പതിനൊന്നുകാരനെ. കൊവിഡ് പിടിമുറുക്കിയതോടെ ബാദുഷയുടെ ചികിത്സ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ഈ കുടുംബം.

ആലപ്പുഴ അരൂർ പഞ്ചായത്തിലെ 11-ാം വാർഡിൽ താമസിക്കുകയാണ് ബാദുഷയും കുടുംബവും. സെറിബ്രൽ പാൾസി തന്നെ കട്ടിലിൽ തളച്ചിട്ടെങ്കിലും തന്റെ സഹോദരിമാരായ അംനയ്ക്കും, ഫിഥയ്ക്കും വേണ്ടി അവനു ജീവിതത്തിലേക്കു തിരിച്ചുവരണമെന്നും തന്റെ മാതാപിതാക്കൾക്ക് തുണയാകണമെന്നുമാണ് ബാദുഷയുടെ ആഗ്രഹം.

ബാദുഷയുടെ ചികിത്സയിൽ നിലവിൽ പുരോഗതിയുണ്ട്. ഇത് ഈ കുടുംബത്തിന് സമ്മാനിക്കുന്ന വലിയ പ്രതീക്ഷയാണ്. എന്നാൽ 25,000 രൂപയോളമാണ് ഒരുമാസത്തെ മരുന്നിന്റെ ചെലവ്. കൊവിഡും അതിനെ തുടർന്നുണ്ടായ ലോക്ക്ഡൗണിന് പിന്നാലെയും ഉപജീവനമാർഗം വഴിമുട്ടിയ ഈ കുടുംബത്തിന് മുന്നിൽ മകന്റെ ചികിത്സാ ചെലവ് ചോദ്യ ചിഹ്നമായി നിൽക്കുകയാണ്.

ഈ കുഞ്ഞു ഹൃദയങ്ങളിൽ സന്തോഷത്തിന്റെ കണികകൾ എത്തിക്കേണ്ട ചുമതല പൊതുസമൂഹത്തിന്റഏത് കൂടിയാണ്. തിരികെ കൊണ്ടുവരണം നമ്മുക്കി കുഞ്ഞിനെ.

A/c holder:REHIYANATHU
A/c no: 520101249337245
Ifsc:CORP0000237
Branch:Ezhupunna

Phone :8590768874

Story Highlights cerebral palsy affected boy seeks help

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top