കായംകുളത്ത് സിപിഐഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം; കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ

കായംകുളത്ത് സിപിഐഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ. കായംകുളം നഗരസഭാ കൗൺസിലർ നിസാമാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം പരുക്കേറ്റ പ്രതി വെറ്റ മുജീബിനെ വീട്ടിൽ എത്തിച്ചത് നിസാമാണ്. കൊലപാതക വിവരം അറിഞ്ഞിട്ടും നിസാം മറച്ചുവച്ചതായും പൊലീസ് പറഞ്ഞു.

കേസിൽ ഇതുവരെ മൂന്നുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഘട്ടനത്തിനിടെ പരുക്കേറ്റ വെറ്റ മുജീബ് നിലവിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ ഇനിയും രണ്ടു പ്രതികളെ കൂടി പിടികൂടാനുണ്ട്.

Read Also :സിപിഐഎം പ്രവർത്തകന്റെ കൊലപാതകം; മുഖ്യപ്രതി കസ്റ്റഡിയിൽ

തിങ്കളാഴ്ച രാത്രിയാണ് കായംകുളം സ്വദേശി വൈദ്യർ വീട്ടിൽ സിയാദ് കൊല്ലപ്പെട്ടത്. കൊവിഡ് നീരിക്ഷണത്തിൽ ഉള്ളവർക്ക് ഭക്ഷണം നൽകി തിരികെ വരുമ്പോഴായിരുന്നു സിയാദിന് വെട്ടേറ്റത്. അതേസമയം, സിയാദിന്റെ കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്നാണ് സിപിഐഎമ്മിന്റെ ആരോപണം.

Story Highlights Cpim worker killed, Congress Councillor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top