Advertisement

കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 124 പേര്‍ക്ക്

August 20, 2020
Google News 2 minutes Read
kottayam covid

കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 124 പേര്‍ക്കാണ്. ഇതില്‍ 114 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നു വന്ന പത്തു പേരും രോഗബാധിതരായി. സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിച്ചവരില്‍ ആറു പേര്‍ മറ്റു ജില്ലകളില്‍ നിന്നുള്ളവരാണ്.

സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. 26 പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചു. വിജയപുരം-10, ഉഴവൂര്‍-9, പനച്ചിക്കാട്-7, മുണ്ടക്കയം-5, അതിരമ്പുഴ, വൈക്കം- 4 വീതം, പനച്ചിക്കാട്, അകലക്കുന്നം, ചെമ്പ്, തൃക്കൊടിത്താനം, ഏറ്റുമാനൂര്‍-3 വീതം എന്നിവയാണ് സമ്പര്‍ക്ക രോഗികള്‍ കൂടുതലുള്ള മറ്റു സ്ഥലങ്ങള്‍.

രോഗം ഭേദമായ 31 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 940 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 2576 പേര്‍ രോഗബാധിതരായി. 1633 പേര്‍ രോഗമുക്തി നേടി. 655 പേര്‍ക്ക് പുതിയതായി ക്വാറന്റീന്‍ നിര്‍ദേശിച്ചു. ആകെ 10322 പേരാണ് ക്വാറന്റീനിലുള്ളത്.

Story Highlights covid confirmed 124 people in Kottayam district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here