Advertisement

ഓർത്തഡോക്സ് പക്ഷവുമായുള്ള എല്ലാ കൗദാശിക ബന്ധങ്ങളും വിച്ഛേദിച്ചതായി യാക്കോബായ സഭ

August 20, 2020
Google News 2 minutes Read
Jacobite Church Orthodox Church

ഓർത്തഡോക്സ് പക്ഷവുമായുള്ള എല്ലാ കൗദാശിക ബന്ധങ്ങളും വിച്ഛേദിച്ചതായി യാക്കോബായ സഭ. ഓർത്തഡോക്സ് വിഭാഗവുമായി ഇനി യോജിപ്പിന് പ്രസക്തിയില്ല. പള്ളി പിടിച്ചെടുക്കുന്നതിനെതിരെ നിയമ നിർമ്മാണത്തിനായി മുഖ്യമന്ത്രിയെ കാണാനും സഭയുടെ അടിയന്തര എപ്പിസ്‌കോപ്പൽ സൂന്നഹദോസ് തീരുമാനിച്ചു.

Read Also : പൂത്തൃക്ക സെന്റ് മേരീസ് യാക്കോബായ പള്ളി പൊലീസ് ഏറ്റെടുത്തു; ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറും

യാക്കോബായ ഓർത്തഡോക്സ് സഭ തർക്കം പുതിയ ദിശയിലേക്കു തിരിയുന്നതിന്റെ സൂചനയാണ് സൂന്നഹദോസ് തീരുമാനങ്ങൾ. ഇരു വിഭാഗത്തിലെയും അംഗങ്ങളുമായി നടന്നു വന്ന വിവാഹകാര്യങ്ങളെ അടക്കം ബാധിക്കുന്നതാണ് പുതിയ നയം. ഒരാഴ്ചക്കിടെ മാത്രം യാക്കോബായ സഭയ്ക്ക് നഷ്ടമായത് 5 പളളികൾ. പള്ളി പിടുത്തം അവസാനിപ്പിക്കതെ യോജിപ്പിന് സാധ്യതയില്ലെന്ന് പറയുന്നു യാക്കോബായ സഭാ നേതൃത്വം. സുപ്രീം കോടതി ഉത്തരവിൽ യാക്കോബായ സഭയെ അടിച്ചിറക്കണമെന്ന് പറയുന്നില്ല. കോടതി ഉത്തരവിനെ മറയാക്കി മറ്റു ചില താത്പര്യങ്ങളാണ് നടപ്പാക്കുന്നത്. ഇക്കാര്യത്തിൽ നിയമ നിർമ്മാണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണും. ഹൈക്കോടതിയുടെ ചില ഉത്തരവുകൾ ദുരൂഹമാണെന്നും സൂന്നഹദോസ് കുറ്റപ്പെടുത്തി.

നീതി നിഷേധം ചൂണ്ടിക്കാട്ടി കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സമരം തുടരും. തിരുവനന്തപുരത്ത് മെത്രാപ്പൊലീത്തമാരുടെ നേതൃത്വത്തിലും സമരം ആരംഭിക്കാനും സൂന്നഹദോസ് തീരുമാനിച്ചു.

Story Highlights Jacobite Church claims to have severed all ties with the Orthodox Church

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here