തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം; പ്രധാനമന്ത്രിക്ക് കത്തയച്ച് കേരളം

Kerala letter narendra modi

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ സർവ്വകക്ഷി യോഗത്തിൽ ഉയർന്ന അഭിപ്രായങ്ങൾ പ്രധാനമന്ത്രിയെ കത്തു മുഖേന അറിയിച്ച് കേരളം. യോഗത്തിൽ ബിജെപി ഒഴികെയുള്ളവർ കേന്ദ്ര നീക്കത്തെ എതിർത്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിനു കൈമാറാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ഇന്നു ചേർന്ന സർവ്വകക്ഷി യോഗത്തിൽ ഉയർന്ന അഭിപ്രായങ്ങൾ പ്രധാനമന്ത്രിയെ കത്തു മുഖേന അറിയിച്ചു.

സംസ്ഥാന സർക്കാർ മുഖ്യ പങ്കാളിയായ ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കിളിനെ വിമാനത്താവളത്തിൻ്റെ പ്രവർത്തനച്ചുമതല ഏൽപിക്കണമെന്ന് പല തവണ ഉന്നയിച്ച ആവശ്യം കേന്ദ്രം നിരാകരിച്ചതിൽ സർവ്വകക്ഷി യോഗത്തിൽ പങ്കെടുത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ കടുത്ത അതൃപ്തി രേഖപ്പെടുത്തി. വിമാനത്താവളം പൊതുമേഖലയിൽ നിലനിർത്തണമെന്നാണ് കേരളത്തിൻ്റെ പൊതു അഭിപ്രായമെന്ന് യോഗം വിലയിരുത്തി. കൂടുതൽ വികസന പ്രവർത്തനങ്ങൾക്കാവശ്യമായ സഹായങ്ങളാണ് കേന്ദ്രം ചെയ്തുതരേണ്ടതെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

യോഗത്തിൽ ഉയർന്ന അഭിപ്രായങ്ങളുടെ വിശദാംശങ്ങൾ പ്രധാനമന്ത്രിക്കയച്ച കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിനു കൈമാറാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ഇന്നു ചേർന്ന…

Posted by Pinarayi Vijayan on Thursday, August 20, 2020

Story Highlights Kerala sends letter to narendra modi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top