Advertisement

തിരുവനന്തപുരം വിമാനത്താവളം കൈമാറ്റം; സര്‍വകക്ഷി യോഗം വിളിച്ച് സര്‍ക്കാര്‍

August 20, 2020
Google News 1 minute Read
thiruvananthapuram airport

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് കൈമാറുന്നതിനെതിരെ സര്‍വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി. വൈകിട്ട് നാലിന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം. സ്വകാര്യ വത്കരണ നീക്കത്തെ ബിജെപി ഇതര പാര്‍ട്ടികള്‍ എതിര്‍ക്കുകയാണ്.

തീരുമാനമായിക്കഴിഞ്ഞ വിമാനത്താവള സ്വകാര്യ വത്കരണത്തില്‍ പ്രതിഷേധം കടുപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിന്റെ പൊതു വികാരം സ്വകാര്യ വത്കരണത്തിന് എതിരെന്ന സന്ദേശം കേന്ദ്ര സര്‍ക്കാരിനു നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമം. സര്‍വകക്ഷി യോഗം വിളിച്ചതും ഇതേ ആശയത്തോടെയാണ്. സംസ്ഥാന സര്‍ക്കാരിന്റെയും സി പിഐഎമ്മിന്റേയും നിലപാടിനൊപ്പമാണ് ഈ വിഷയത്തില്‍ കോണ്‍ഗ്രസ്.

ബിജെപിയാകട്ടെ കേന്ദ്ര തീരുമാനത്തെ എതിര്‍ക്കാനില്ല. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കാനും ബിജെപി നേതാക്കള്‍ മടിച്ചില്ല. ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നതിനിടെ വിമാനത്താവള നടത്തിപ്പ് കൈകാര്യം ചെയ്യാനൊരുങ്ങുകയാണ് അദാനി ഗ്രൂപ്പ്. 1600 കോടി രൂപയാണ് അദാനി തിരുവനന്തപുരം വിമാനത്താവളത്തിന് നീക്കിവെച്ചത്.

Story Highlights Thiruvananthapuram airport, government called an all-party meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here