തൃശൂരിൽ 72 പേർക്കും പത്തനംതിട്ടയിൽ 119 പേർക്കും കൊവിഡ്

തൃശൂർ ജില്ലയിൽ 72 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 69 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. അമല ക്ലസ്റ്ററിൽ ഇന്ന് 10 പേർക്ക് രോഗം സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യപ്രവർത്തകർക്കും ജില്ലയിലിന്ന് കൊവിഡ് പോസിറ്റീവ് ആയി. വടക്കാഞ്ചേരി മേഖലയിൽ 8 സമ്പർക്ക രോഗികൾ റിപ്പോർട്ട് ചെയ്തു. ചാലക്കുടി ക്ലസ്റ്ററിൽ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 19 പേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയിലിന്ന് 35 പേർ രോഗമുക്തി നേടി.
പത്തനംതിട്ടയിൽ ഇന്ന് 119 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 89 പേർക്കും രോഗം സംമ്പർക്കത്തിലൂടെയാണ് രോഗം. ഇതിൽ 12 പേരുടെ രോഗ ഉറവിടം അവ്യക്തമാണ്. ഇവർക്ക് പുറമെ വിദേശത്ത് നിന്നും എത്തിയ 12 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 18 പേർക്കും രോഗം കണ്ടെത്തി. 35 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.
Story Highlights – pathanamthitta thrissur covid update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here