Advertisement

വയനാട് ആദിവാസി സമരഭൂമിയിൽ ഡോക്ടറാകാൻ തയ്യാറെടുത്ത് ഒരു മിടുക്കി; വഴി മുടക്കിയായി സാമ്പത്തിക പ്രതിസന്ധി

August 20, 2020
Google News 4 minutes Read
wayanad native ragi medical student in financial crisis

വയനാട് ഇരുളത്തെ ആദിവാസി സമരഭൂമിയിൽ നിന്ന് ഡോക്ടറാകാൻ തയ്യാറെടുക്കുന്ന ഒരു മിടുക്കിയുണ്ട്, സ്വന്തമായി വീടോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത രാഗി. രാഗിയിപ്പോൾ മൂന്നാം വർഷ പരീക്ഷക്കായുളള തയാറെടുപ്പിലാണ്.

തിരുവനന്തപുരത്ത് സംസ്ഥാന പട്ടികവർഗ വകുപ്പിന് കീഴിലുളള മോഡൽ റസിഡൻഷ്യൽ സ്‌കൂളിലും ഹോസ്റ്റലിലും നിന്നാണ് രാഗി ഒന്നാം ക്ലാസ് മുതൽ പ്ലസ് ടൂ വരെ പഠിച്ചത്. പിന്നെ പാലായിലെ എൻട്രൻസ് കോച്ചിംഗ് സെന്ററിൽ കോച്ചിംഗ്. ഇപ്പോൾ പരിയാരം ഗവൺമെന്റ്് ആയുർവേദ കോളജിൽ മൂന്നാം വർഷ വിദ്യാർത്ഥിനിയാണ് രാഗി.

പഠനത്തിൽ ഏറെ മികവ് പുലർത്തുന്ന രാഗിക്ക് വീട്ടിലെ കാര്യങ്ങൾ ഓർക്കുമ്പോൾ പ്രയാസമാണ്. കഴിഞ്ഞ ഒൻപത് വർഷമായി ഇരുളത്തെ സമരഭൂമിയിലാണ് രാഗിയുടെ താമസം. പുസ്തകത്തിനും ഹോസ്റ്റൽ ഫീസിനുമൊക്കെ നല്ലൊരു സംഖ്യ ചിലവാകും. എല്ലാം കയ്യിൽ നിന്ന് ചിലവഴിച്ച ശേഷമേ സർക്കാരിൽ നിന്ന് പണം ലഭിക്കൂ. കൊവിഡ് കാലത്ത് രക്ഷിതാക്കൾക്ക് ജോലി ഇല്ലാതായതോടെ പഠനകാര്യത്തിൽ ആശങ്കയുണ്ടെന്ന് രാഗി പറയുന്നു.

Read Also : 11 വർഷമായി സെറിബ്രൽ പാൾസിയുടെ പിടിയിലായ ഈ ബാലന്റെ ചികിത്സ മുന്നോട്ട് പോകണമെങ്കിൽ ഇനി നാം കൈകോർക്കണം

കോളനിയിലെ മറ്റുളളവരുടേയും സഹായത്തോടെയാണ് ഇത്രയും നാൾ രാഗിയുടെ പഠനം മുന്നോട്ട് പോയത്. ഇപ്പോൾ പ്രതിസന്ധി എല്ലാവരേയും ഒരുപോലെ ബാധിച്ചു. ഇതോടെ തുടർപഠനവും പ്രതിസന്ധിയിലായിരിക്കുകയാണ്.

സ്വന്തമായൊരു വീടെന്നതാണ് രാഗിയുടെയും കുടുംബത്തിന്റെയും എക്കാലത്തേയും സ്വപ്‌നം. ഇതിനായി പലകുറി അപേക്ഷ നൽകി കാത്തിരിക്കുകയാണ് ഈ ആദിവാസി കുടുംബം. രാഗിക്കും കുടുംബത്തിനും ഇനി മുന്നോട്ടുപോകാൻ നമ്മുടേയെല്ലാം സഹായം കൂടിയേ തീരു…

ട്വന്റിഫോർ മോണിംഗ് ഷോയിൽ സംപ്രേഷണം ചെയ്ത ഈ വാർത്ത കണ്ട് രാഗിയുടെ ഒരു വർഷത്തെ മുഴുവൻ വിദ്യാഭ്യാസ ചിലവും ഫ്‌ളവേഴ്‌സ് ഫാമിലി ചാരിറ്റബിൾ സൊസൈറ്റി വഴി നൽകാൻ തയ്യാറാണെന്ന് ബഹറിനിലുളള പോപ്പുലർ ഗ്രൂപ്പ് ഓഫ് കമ്പനി എംഡി പ്രശാന്തൻ അറിയിച്ചിട്ടുണ്ട്.

Account Name -Flowers Family Charitable Society

BANK- PUNJAB NATIONAL BANK

ACCOUNT NO- 4291002100013564

BRANCH- KATHRIKADAVU,ERNAKULAM

IFSC CODE- PUNB0429100

ACCOUNT TYPE- CURRENT A/C

Story Highlights wayanad native ragi medical student in financial crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here