എറണാകുളം ജില്ലയിൽ രോഗം ബാധിക്കുന്നതിൽ ഏറെയും ചെറുപ്പക്കാർ

young people affected covid ernakulam

എറണാകുളം ജില്ലയിൽ രോഗം ബാധിക്കുന്നതിൽ ഏറെയും ചെറുപ്പക്കാരെന്ന് കണ്ടെത്തൽ. ഇതുവരെ രോഗം ബാധിച്ച 3873 പേരിൽ 800 പേരും 21നും 30 മധ്യേ പ്രായമുള്ളവരാണ്. 621 പേർ 31 നും 40 മധ്യേ പ്രായമുള്ളവരാണ്. 10 വയസ് വരെയുള്ള 271 കുട്ടികൾക്ക് രോഗം ബാധിച്ചു.

പശ്ചിമകൊച്ചിയിൽ രോഗം വ്യാപനം രൂക്ഷമാകുകയാണ്. ഇന്നലെ മാത്രം പശ്ചിമകൊച്ചിയിൽ 70 പേർക്ക് രോഗം പിടിപ്പെട്ടു. നിലവിൽ ജില്ലയിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 1701 ആണ്.

ഇന്നലെ മാത്രം എറണാകുളത്ത് 230 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 214 പേർക്ക് കൊവിഡ് ബാധിച്ചിരിക്കുന്നത് സമ്പർക്കത്തിലൂടെയാണ്.

Story Highlights young people affected covid ernakulam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top