ആലപ്പുഴയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 155 പേര്‍ക്ക്

alappuzha covid

ആലപ്പുഴയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും കൊവിഡ് ബാധിതരുടെ എണ്ണം 100 കടന്നു. ഇന്ന് 155 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ 1864 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. ഇന്ന് മാത്രം ആലപ്പുഴയില്‍ 122 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ രോഗ ഉറവിടം കണ്ടെത്താനുണ്ടായിട്ടില്ല.

പ്രതിദിനം വര്‍ധിച്ചു വരുന്ന കണക്ക് ജില്ലയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഓണം എത്താറായതോടെ നഗരത്തില്‍ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. ഇത് രോഗ വ്യാപനത്തിനു വഴിവയ്ക്കും. വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രത്യേക മാര്‍ഗ നിര്‍ദ്ദേശം നല്‍കാന്‍ ഒരുങ്ങുകയാണ് ജില്ലാഭരണകൂടം. വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളും ആരഭിച്ചിട്ടുണ്ട്.

തുമ്പോളി, കടക്കരപ്പള്ളി, ആലപ്പുഴ, പുന്നപ്ര പ്രദേശങ്ങളിലാണ് ആശങ്ക നിലനില്‍ക്കുന്നത്. തീരപ്രദേശത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണില്‍ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് പൊലീസും ജില്ലാഭരണകൂടവും വ്യക്തമാക്കിയിട്ടുണ്ട്. 13 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളാണ് ആലപ്പുഴയില്‍ ഉള്ളത്. രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കിടക്കകള്‍ കണ്ടെത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Story Highlights covid confirmed 155 people In Alappuzha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top