എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 165 പേര്‍ക്ക്

ernakulam covid

എറണാകുളം ജില്ലയില്‍ കൊവിഡ് സ്ഥിതിഗതികള്‍ അതിരൂക്ഷമാവുകയാണ്. ജില്ലയിലെ പ്രാദേശിക രോഗവ്യാപനം ആശങ്ക ഉയര്‍ത്തുകയാണ്. ഇന്ന് 165 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 144 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗ ബാധയുണ്ടായത്. പള്ളുരുത്തി ഡോണ്‍ ബോസ്‌കോ ബോയ്‌സ് ഹോമിലെ 18 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

പശ്ചിമ കൊച്ചിയിലാണ് രോഗ വ്യാപനം ഏറ്റവും കൂടുതല്‍. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഏഴ് ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും ഏഴ് നാവികസേന ഉദ്യോഗസ്ഥര്‍ക്കും രോഗം ബാധിച്ചു. സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്ന 10 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചിമ കൊച്ചിയിലെ ഡോണ്‍ബോസ്‌കോ ബോയ്‌സ് ഹോമിലെ 15 കുട്ടികള്‍ക്കും മൂന്ന് മുതിര്‍ന്നയാളുകള്‍ക്കും ഉള്‍പ്പെടെ 18 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

പള്ളുരുത്തിയില്‍ 15 പേര്‍ക്കും മട്ടാഞ്ചേരിയില്‍ 10 പേര്‍ക്കും ചെല്ലാനത്ത് നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. മുളന്തുരുത്തിയില്‍ എട്ടു പേര്‍ക്കും സമ്പര്‍ക്ക വ്യാപനമുണ്ടായി. 89 പേര്‍ ജില്ലയില്‍ രോഗമുക്തിനേടി. ജില്ലയില്‍ ഒരു കൊവിഡ് മരണവും സ്ഥിരീകരിച്ചു. ഓഗസ്റ്റ് 18 ന് മരണപ്പെട്ട വെണ്ണല സ്വദേശി മുഹമ്മദ് കുട്ടിക്കാണ് മരണ ശേഷം കൊവിഡ് സ്ഥിരീകരിച്ചത്.

Story Highlights covid confirmed 165 people In Ernakulam district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top