Advertisement

മലയാളികള്‍ക്കിടയില്‍ വീണ്ടും ട്രെന്‍ഡിംഗായി ‘GOOL, TORR’ കമന്റുകള്‍

August 21, 2020
5 minutes Read
facebook text delights

രാവിലെ മുതല്‍ ഫേസ്ബുക്കില്‍ ‘GOOL, TORR എന്നീ കമന്റുകളും ട്രോളുകളും കണ്ട പലര്‍ക്കും കാര്യം പിടികിട്ടിയിട്ടുണ്ടാകില്ല. ഈ വാക്കുകളെ ട്രോളന്മാരും വെറുതെ വിട്ടില്ല. അറിയാത്തവരെ അറിയിക്കാനും അത്ഭുതപ്പെടുത്താനുമായി പുതിയ ട്രോളുകളും എത്തി തുടങ്ങി. സംഭവം എന്താണെന്ന് പിടികിട്ടാത്ത പലരും ട്രോളുകള്‍ കണ്ട് വാക്കുകള്‍ കമന്റ് ചെയ്തു തുടങ്ങി. ഫേസ്ബുക്കിന്റെ ഡിലൈറ്റ് അനിമേഷനാണ് മലയാളികള്‍ ഇന്ന് രാവിലെ മുതല്‍ വീണ്ടും കമന്റ് ബോക്‌സുകളില്‍ ട്രെന്‍ഡിംഗ് ആക്കിയിരിക്കുന്നത്.

എന്താണ് ഡിലൈറ്റ് ആനിമേഷന്‍

ഫേസ്ബുക്ക് പുറത്തിറക്കിയ ആനിമേഷന്‍ ടെസ്റ്റ് ആണിത്. ‘ടെക്സ്റ്റ് ഡിലൈറ്റ്’ എന്നാണ് ഇതിന്റെ പേര്. ചില പ്രത്യേക കീ വേഡുകള്‍ കമന്റ് ചെയ്യുമ്പോള്‍ അത് സ്വയം ആനിമേറ്റ് ചെയ്യുന്ന ഫേസ്ബുക്കിന്റെ സംവിധാനമാണ് ‘ടെക്സ്റ്റ് ഡിലൈറ്റ്’. ഫേസ്ബുക്കില്‍ ‘അഭിനന്ദനങ്ങള്‍’ എന്നു ടെപ്പ് ചെയ്യുമ്പോള്‍ ബലൂണ്‍ പറക്കുന്നതു പോലെയാണ് ഇതും. പക്ഷേ ഫേസ്ബുക്കിന്റെ അപ്ഡേറ്റ് വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്കു മാത്രമേ ഈ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കൂ.

നിരവധി ടെക്സ്റ്റ് ഡിലൈറ്റുകള്‍ ഫേസ്ബുക്ക് അവതരിപ്പിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഇതൊരു പുതിയ സംഭവമല്ല. ഇത്തരത്തിലുള്ള കുറച്ച് ടെക്സ്റ്റ് ഡിലൈറ്റുകള്‍ പരിചയപ്പെടാം.

  • Congratulations
  • Congrats
  • xoxo
  • Bff
  • Best Wishes
  • You Got This
  • Lovely Time
  • Wonderful Time
  • You’re the Best
  • Gooaal
  • rad
  • radness
  • bffs
  • lmao
  • thank you so much
  • happy earth day
  • happy Mother’s Day
  • you’re the best
  • you’ve got this
  • you got this
  • you can do it
  • xo
  • xoxoxo
  • GOOL
  • TORR

ഇത് ചുരുക്കം ചില വാക്കുകള്‍ മാത്രമാണ്. പ്രാദേശിക ഭാഷകളില്‍ അടക്കം ഇത്തരം വാക്കുകള്‍ ഫേസ്ബുക്ക് അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിലെ ചില വാക്കുകള്‍ ഇങ്ങനെ

  • ഉമ്മ
  • അസുലഭ നിമിഷം
  • ഏറ്റവും നല്ല സുഹൃത്ത് നീയാണ്

എന്നിങ്ങനെ പോകുന്നു വാക്കുകള്‍. എന്നാല്‍ മലയാളത്തില്‍ ഇത്തരം ടെക്സ്റ്റ് ഡിലൈറ്റായി ഫേസ്ബുക്ക് നല്‍കിയിക്കുന്ന പല വാക്കുകളും സാധാരണയായി നാം ഉപയോഗിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഏറ്റവും നല്ല സുഹൃത്ത് നീയാണ് എന്നൊക്കെ മലയാളികള്‍ സാധാരണയായി കമന്റ് ചെയ്യാറില്ല.

ഇതേ ടെക്സ്റ്റ് ഡിലൈറ്റുകള്‍ ഒരിടയ്ക്ക് മറ്റൊരു വിവാദത്തിലും ഉള്‍പ്പെട്ടിരുന്നു. BFF എന്ന ഫെയ്‌സ്ബുക്കില്‍ കമന്റ് ആയി ഇട്ടിട്ട് അത് ‘പച്ച’യായാല്‍ നിങ്ങളുടെ ഫെയ്‌സ്ബുക്ക് ‘ഹാക്ക്’ ചെയ്യപ്പെട്ടു എന്ന് പറഞ്ഞ് പ്രചരിച്ചിരുന്നു.സംഭവം ‘ബെസ്റ്റ്് ഫ്രണ്‍ഡ്സ് ഫോറെവര്‍’ എന്നതിന്റെ ചുരുക്കമാണ് ‘BFF’. അതും ടെക്സ്റ്റ് ഡിലൈറ്റ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആര് ആ അക്ഷരങ്ങള്‍ ടൈപ്പ് ചെയ്താലും നിറം മാറുമായിരുന്നു. ഉപയോക്താക്കള്‍ ഈ അക്ഷരങ്ങളുടെ നിറം മാറുന്നത് തങ്ങളുടെ ഫേസ്ബുക്ക് ഹാക്ക് ആയത് കൊണ്ടാണെന്നു വിചാരിച്ച് പരിഭ്രാന്തരായതോടു കൂടി BFF ഈ പട്ടികയില്‍ നിന്ന് ഫെയ്‌സ്ബുക്ക് നീക്കിയിരുന്നു.

ചില ട്രോളുകളും നോക്കാം………….

Story Highlights facebook text delights

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top