Advertisement

പുലികളാണ് ഇവർ…ഫോറസ്റ്റ് സ്‌റ്റേഷനിൽ ബീറ്റ് ഓഫീസർമാരായി വനിതകൾ

August 21, 2020
Google News 2 minutes Read

വനംവകുപ്പിൽ പുരുഷന്മാർ വേണമെന്ന കീഴ്വഴക്കം പൊളിക്കുകയാണ് ഒരു സംഘം വനിതാ ഉദ്യോഗസ്ഥർ. കൊല്ലം പത്തനാപുരത്തെ വനമേഖലയുടെ സുരക്ഷയിപ്പോൾ വളകളിട്ട കൈകളിൽ ഭദ്രം. പുന്നല മാതൃകാ ഫോറസ്റ്റ് സ്റ്റേഷനിലെ പതിനാറ് ബീറ്റ് ഓഫിസർമാരിൽ പന്ത്രണ്ടുപേരും വനിതകളാണ്.

ആനയും പുലിയുമിറങ്ങുന്ന കാടാണ്. കാൽ നടയാത്ര പോലും പ്രയാസകരമായ പാത. പാറക്കെട്ടുകളും കുന്നുകളും കടന്നുവേണം മുന്നോട്ടുപോകാൻ. കൊടും വനത്തിലൂടെ ഈ വനിതകൾ നടന്നുനീങ്ങുന്നത് കാടു കാക്കാനാണ്. കാട്ടുകള്ളന്മാരെ പിടികൂടാനും.

മരംമുറി കേസുകൾ മുതൽ പടക്കം ഉളളിൽച്ചെന്ന് ആന ചരിഞ്ഞ ക്രൂരതയ്ക്ക് വരെ തുമ്പുണ്ടാക്കിയ സംഘമാണ്. അഭിമാനമാണ് വനം വകുപ്പിന് ഈ വനിതകൾ. ഇവരെക്കുറിച്ച് സഹപ്രവർത്തകരായ പുരുഷ ഉദ്യോഗസ്ഥർക്കും പറയാനുള്ളത് നല്ല വാക്കുകൾ മാത്രം. പെണ്ണുങ്ങൾ വനംവകുപ്പ് ഓഫിസിലെത്തിയതിന്റെ ഗുണം മുറ്റത്തുതന്നെയുണ്ട്. ഒഴിവ് സമയങ്ങളിലെ പച്ചക്കറികൃഷിയാണിത്.

Story Highlights -women as beat officers at the forest station

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here