Advertisement

സംസ്ഥാനത്ത് ഇന്ന് 25 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍; 17 പ്രദേശങ്ങളെ ഒഴിവാക്കി, ആകെ 616

August 22, 2020
Google News 2 minutes Read
covid19 hotspot

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് 25 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലയിലെ എടവിലങ്ങ് (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 1), കടവല്ലൂര്‍ (19), മൂരിയാട് (13), വലപ്പാട് (16), വാടാനപ്പള്ളി (എല്ലാ വാര്‍ഡുകളും), ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ (7, 8, 11), നൂറനാട് (2, 3, 4 (സബ് വാര്‍ഡ്), ഭരണിക്കാവ് (12), മാരാരിക്കുളം നോര്‍ത്ത് (9), ദേവികുളങ്ങര (13), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (8), പള്ളിക്കല്‍ (8), ആറന്മുള (2), പന്തളം-തെക്കേക്കര (6, 10), എറണാകുളം ജില്ലയിലെ തിരുവാണിയൂര്‍ (സബ് വാര്‍ഡ് 7), കല്ലൂര്‍ക്കാട് (2), ഐകരനാട് (9), എലഞ്ഞി (7), പാലക്കാട് ജില്ലയിലെ പട്ടിത്തറ (6), മേലാര്‍കോട് (16), തച്ചമ്പാറ (13, 14), കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍ (2), കൊല്ലം ജില്ലയിലെ വെട്ടിക്കവല (11), മലപ്പുറം ജില്ലയിലെ വളാഞ്ചേരി മുന്‍സിപ്പാലിറ്റി (8, 13, 14, 20), വയനാട് ജില്ലയിലെ നൂല്‍പ്പുഴ (സബ് വാര്‍ഡ് 13) എന്നിവയാണ് പുതിയ ഹോട്ട്‌സ്പോട്ടുകള്‍.

17 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറ (വാര്‍ഡ് 14), എരുമപ്പെട്ടി (1, 18 (സബ് വാര്‍ഡ്), വരവൂര്‍ (5), ഇടുക്കി ജില്ലയിലെ രാജകുമാരി (സബ് വാര്‍ഡ് 3, 4, 6), മുട്ടം (10), എടവെട്ടി (11 (സബ് വാര്‍ഡ്), 12, 13), വയനാട് ജില്ലയിലെ വെള്ളമുണ്ട (10, 13), തൊണ്ടര്‍നാട് (1, 2, 3, 5, 6), മുള്ളന്‍കൊല്ലി (സബ് വാര്‍ഡ് 17, 18), കാസര്‍ഗോഡ് ജില്ലയിലെ മൂളിയാര്‍ (8), കാസര്‍ഗോഡ് ജില്ലയിലെ ബദിയഡുക്ക (1, 5), മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങല്‍ (3, 4, 5, 6, 8, 9, 10, 11, 12, 13, 14, 15, 16, 17, 18, 19), മൂത്തേടം (5, 7, 9, 10), പാലക്കാട് ജില്ലയിലെ വടവന്നൂര്‍ (2, 5), പല്ലശന (2), കൊല്ലം ജില്ലയിലെ നടുവത്തൂര്‍ (8), പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ (4) എന്നീ പ്രദേശങ്ങളെയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 616 ഹോട്ട്‌സ്പോട്ടുകളാണുള്ളത്.

Story Highlights – covid19, 25 new hotspots in the state today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here