വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ സിബിഐ പ്രകാശൻ തമ്പിയുടെ മൊഴിയെടുക്കുന്നു

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ സുഹൃത്തും സ്വർണക്കടത്ത് കേസിലെ പ്രതിയുമായ പ്രകാശൻ തമ്പിയുടെ മൊഴി സിബിഐയെടുക്കുന്നു. ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണ സംഘം ചോദിച്ചറിയും. അതേസമയം, ബാലഭാസ്‌കറിന്റെ ബന്ധുവായ പ്രിയ വേണുഗോപാലിന്റെ മൊഴി സിബിഐ ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

കലാഭവൻ സോബിയുടെ മൊഴി സിബിഐ അന്വേഷണ സംഘം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് മറ്റുള്ളവരുടെ മൊഴി കൂടി രേഖപ്പെടുത്തി കേസിന്റെ അടുത്തഘട്ടത്തിലേക്ക് പോകാൻ
തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് 11 മണിക്ക് പൂന്തുറയിലുള്ള സിബിഐ ഓഫീസിൽ ഹാജരാകുവാൻ നിർദേശം നൽകിയത്. 11 മണിക്ക് സിബിഐ ഓഫീസിൽ ഹാജരായ പ്രകാശൻ തമ്പിയുടെ മൊഴിഎടുക്കൽ നടപടി ആരംഭിച്ചു.

ബാലഭാസ്‌കറിന്റെ ബന്ധുക്കൾ അടക്കമുള്ളവർ കൂടുതൽ ദുരൂഹത ഉന്നയിച്ചത് പ്രകാശൻ തമ്പിക്കെതിരെയായിരുന്നു. ബാലഭാസ്‌കറും പ്രകാശൻ തമ്പിയുമായുള്ള സാമ്പത്തിക ഇടപാടുകൾ അടക്കം ബാലഭാസ്‌കറിന്റെ അച്ഛൻ കെസി ഉണ്ണിയും ബാലഭാസ്‌കറിന്റെ ബന്ധു പ്രിയ വേണുഗോപാലും ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങളാണ് സിബിഐ അന്വേഷണ സംഘം പരിശോധിക്കുക. ബാലഭാസ്‌കറിന്റെ അപകടം നടക്കുമ്പോൾ പ്രകാശൻ തമ്പി എവിടെയായിരുന്നു, ആശുപത്രിയിലെ അടക്കം കാര്യങ്ങളിൽ പ്രകാസ് തമ്പിയുടെ ഇടപെടൽ എങ്ങനെയായിരുന്നുവെന്നും അന്വേഷണ സംഘം പരിശോധിക്കും.

Story Highlights -CBI records prakasan thampi statement on violinist balabhaskar death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top