മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷം; തെലങ്കാനയില്‍ കൊവിഡ് രോഗികള്‍ ഒരു ലക്ഷം കടന്നു

മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷം. തെലങ്കാനയില്‍ കൊവിഡ് രോഗികള്‍ ഒരു ലക്ഷം കടന്നു. പൂനെയില്‍ രോഗബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തിലേക്ക് അടുക്കുന്നു. ഒഡിഷയിലെ ബിജെഡി എംപി മഞ്ജുലത മണ്ഡലിന് കൊവിഡ് സ്ഥിരീകരിച്ചു.
തുടര്‍ച്ചയായ മൂന്നാം ദിവസമാണ് മഹാരാഷ്ട്രയില്‍ പ്രതിദിന കേസുകള്‍ 14,000 ന് മുകളില്‍ കടക്കുന്നത്. 24 മണിക്കൂറിനിടെ 14,492 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 297 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,71,942 ആയി. ആകെ മരണസംഖ്യ 21,995 ആയി.രോഗവ്യാപനം രൂക്ഷമായ പൂനെയില്‍ രോഗികളുടെ എണ്ണം 1.50 ലക്ഷത്തിലേക്ക് അടുക്കുകയാണ്.
ആന്ധ്രപ്രദേശില്‍ 10,276 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ പോസിറ്റീവ് കേസുകള്‍ 3,45,216 ആയി ഉയര്‍ന്നു. കര്‍ണാടകയില്‍ 7,330 പുതിയ രോഗികളും 93 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 2,71,876 ആയി. ആകെ മരണ സംഖ്യ 4,615 ആയി. ബംഗളൂരുവില്‍ 24 മണിക്കൂറിനിടെ 2,979 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്‌നാട്ടില്‍ 5,980 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 80 കൊവിഡ് മരണങ്ങളാണ് ഇന്ന് തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. തെലങ്കാനയില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ബീഹാര്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിദിന കേസുകളില്‍ വലിയ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തത്.
Story Highlights – covid 19, coronavirus, maharashtra, andrapredesh, tamilnad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here