നിരക്ക് നിശ്ചയിച്ചത് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി; എല്ലാ നടപടിക്രമങ്ങളും പാലിച്ചെന്ന് കെഎസ്‌ഐഡിസി

തിരുവനന്തപുരം വിമാനത്താവള ലേലത്തിന്റെ നിയമവശങ്ങള്‍ തയാറാക്കാന്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസിനെ നിയമിച്ചതെന്ന് കെഎസ്‌ഐഡിസി. നിയമവശം പരിശോധിക്കാന്‍ മാത്രമാണ് ഇവരെ ചുമതലപ്പെടുത്തിയത്. എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കേണ്ട നിരക്ക് നിശ്ചയിച്ചത് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണെന്നും കെഎസ്‌ഐഡിസി വ്യക്തമാക്കി. സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസിനെ കണ്‍സള്‍ട്ടന്‍സിയാക്കാനുള്ള തീരുമാനം 2019 ജനുവരി മൂന്നിന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. കിഫ്ബി പുറത്തിറക്കിയ മസാലബോണ്ടിന്റെ ആഭ്യന്തര നിയമോപദേശകരും ഈ സ്ഥാപനമായിരുന്നു.
അദാനിയുടെ മരുമകളുടേയും പിതാവിന്റേയും ഉമസ്ഥതയിലുള്ളതാണ് തിരുവനന്തപുരം വിമാനത്താവള ലേലത്തിന്റെ നിയമവശങ്ങള്‍ തയാറാക്കാന്‍ ചുമതലപ്പെടുത്തിയ സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് സംസ്ഥാനത്തിനു നല്‍കണമെന്ന ആവശ്യം കേന്ദ്രം നിരാകരിച്ചതോടെയാണ് ലേലത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനം തീരുമാനിച്ചത്. ഇതിനായി കെഎസ്‌ഐഡിസിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിന്റെ നിയമവശങ്ങള്‍ പരിശോധിക്കാനും നിയമോപദേശം നല്‍കാനുമായാണ് കെഎസ്‌ഐഡിസി അദാനിയുടെ മരുമകള്‍ പരിധിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തെ ചുമതലപ്പെടുത്തിയത്. പരിധിയും പിതാവും പങ്കാളികളായ സ്ഥാപനമാണ് സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ്. സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് എന്ന സ്ഥാപനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഫീസായി 55,33,522 രൂപ നല്‍കിയെന്നും വിവരാവകാശ രേഖയില്‍ നിന്ന് വ്യക്തമാണ്.
Story Highlights – Followed all procedures to prepare the legal aspects ; KSIDC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here