‘ഭർത്താവ് സ്‌നേഹത്താൽ വീർപ്പുമുട്ടിക്കുന്നു’; വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി കോടതിയിൽ

ഭർത്താവ് സ്‌നേഹത്താൽ വീർപ്പുമുട്ടിക്കുന്നു, തെറ്റുകൾ ക്ഷമിക്കുന്നു, എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നു. അതിനാൽ വിവാഹ മോചനം വേണമെന്ന ആവശ്യപ്പെട്ട് യുവതി.
ഉത്തർപ്രദേശിലെ സംഭാലിലാണ് വിചിത്ര വാദവുമായി യുവതി ശരിയത്ത് കോടതിയെ സമീപിച്ചിരിക്കുന്നത്. 18 മാസത്തെ ദാമ്പത്യത്തിനുശേഷമാണ് ഭർത്താവ് അമിതമായി സ്‌നേഹവും കരുതലും നൽകുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി യുവതി കോടതിയെ സമീപിച്ചിരിക്കുന്നത്.

‘ഭർത്താവ് ദേഷ്യപ്പെടുകയോ തന്നോട് മോശമായി പെരുമാറുകയോ ചെയ്യുന്നില്ല. വീട്ടു ജോലികളിൽ സഹായിക്കുകയും തനിക്ക് ഭക്ഷണമുണ്ടാക്കി തരുകയും ചെയ്യുന്നു. ഞാൻ എന്തൊക്കെ ചെയ്താലും ക്ഷമിക്കുന്നു. എനിക്ക് അദ്ദേഹത്തോട് തർക്കിക്കണം. എന്നോട് യോജിക്കുന്ന ഭർത്താവുമായുള്ള ജീവിതം വേണ്ട’ – യുവതി കോടതിയിൽ പറഞ്ഞു.

എന്നാൽ, താൻ ഭാര്യയെ ഏറെ സ്‌നേഹിക്കുന്നുവെന്നും അവർ എപ്പോഴും സന്തോഷവതിയായിരിക്കണമെന്ന ആഗ്രഹം മാത്രമാണുള്ളതെന്നും കേസ് അവസാനിപ്പിക്കണമെന്നും ഭർത്താവ് കോടതിയിൽ പറഞ്ഞു.

മാത്രമല്ല, യുവതിയുടെ ആവശ്യം ബാലിശമാണെന്നു നിരീക്ഷിച്ച കോടതി, ഹർജി തള്ളുകയും കേസ് പ്രാദേശിക ഭരണസമിതിക്കു മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ, ഈ വിഷയത്തിൽ തീരുമാനം എടുക്കാൻ കഴിയില്ലെന്ന് പ്രാദേശിക ഭരണസമിതിയും നിലപാട് അറിയിച്ചു.

Story Highlights -Husbend suffocates with love, women in court seeking divorce

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top