ലൈഫ് മിഷൻ; സർക്കാർ രേഖകൾക്കായി വീണ്ടും നോട്ടിസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ലൈഫ് മിഷനിൽ സർക്കാർ രേഖകൾക്കായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടിസ് അയച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് നോട്ടിസ് അയച്ചത്. മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ ഇടപെടലുമായി ബന്ധപ്പെട്ട് കൂടുതൽ രേഖകൾ ശേഖരിക്കാനാണ് നീക്കം.
പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തിന്റെ മിനുറ്റ്‌സ് ഉൾപ്പെടെ ഹാജരാക്കാനാണ് നോട്ടിസിലെ നിർദേശം. സർക്കാർ രേഖകളിൽ നിന്ന് തെളിവുകൾ കണ്ടെത്താനാണ് ഇഡി ഈ നീക്കവുമായി മുൻപോട്ട് വന്നിരിക്കുന്നത്.
Read Also : ലൈഫ് മിഷൻ പദ്ധതി ഫയലുകൾ വിളിപ്പിച്ച് മുഖ്യമന്ത്രി
വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട കമ്മീഷൻ വിവാദത്തിൽ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നും വിവരമുണ്ട്. ലൈഫുമായി ബന്ധപ്പെട്ട ഫയലുകൾ മുഖ്യമന്ത്രി വിളിച്ചു വരുത്തി പരിശോധിച്ചിരുന്നു. സർക്കാരിന്റെ പരിധിയിൽ വരുന്ന കാര്യങ്ങളിൽ ആരെങ്കിലും സ്വാധീനമുപയോഗിച്ചോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചേക്കുമെന്നാണ് സൂചന. വിജിലൻസ് അന്വേഷണത്തിന് തടസമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു.
Story Highlights – life mission project, enforcement directorate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here