പ്രകൃതി സ്‌നേഹികളുടെ ഇടപെടൽ; റോഡരികിലെ മരങ്ങൾ മുറിച്ച് മാറ്റുന്നതിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് പിന്മാറി

പ്രകൃതി സ്‌നേഹികളുടെ ഇടപെടലിനെ തുടർന്ന് കോട്ടയം ശാസ്ത്രി റോഡിലെ മരങ്ങൾ മുറിച്ചു മാറ്റാനുള്ള തീരുമാനത്തിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് പിന്മാറി. പരമാവധി മരങ്ങൾ നിലനിർത്തി റോഡ് വികസനം നടപ്പാക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അറിയിച്ചു.
കോട്ടയം നഗരത്തിന് തണലും കുളിർമയുമേകി പതിറ്റാണ്ടുകളായി നിലകൊള്ളുന്ന 34 മരങ്ങൾ മുറിക്കാൻ ആയിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം. ശീമാട്ടി റൗണ്ടാന മുതൽ ലോഗോസ് ജംഗ്ഷൻ വരെ നീളുന്ന ശാസ്ത്രി റോഡിലെ മരങ്ങൾ നിലനിർത്താൻ നിരവധി പരിസ്ഥിതി സ്‌നേഹികൾ രംഗത്തെത്തി.
Read Also : പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് 1102 കോടി രൂപ
സ്‌കൂൾ കുട്ടികൾ മുതൽ വയോധികർ വരെ ആവശ്യമുന്നയിച്ച് അധികൃതരെ സമീപിച്ചു. ഇതോടെ ആയിരുന്നു തീരുമാനം പിൻവലിച്ചത്. ഫുട്പാത്തിനും ഓടയ്ക്കും നടുവിൽ ഭൂരിഭാഗം മരങ്ങളും നിലനിർത്താനാണ് പരിശ്രമം. അപകടാവസ്ഥയിലുള്ള മരങ്ങൾ മാത്രമാകും മുറിച്ചു മാറ്റുക.
Story Highlights – cutting trees, kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here