സുശാന്തിന്റെ മരണം; മുംബൈ പൊലീസിന്റെ നടപടിക്രമങ്ങളിൽ ചിലത് അപൂർണമെന്ന് സിബിഐ

Sushant's death; Government of Bihar Supreme Court

സുശാന്ത് സിംഗ് രാജ്പുത്തിന്റെ ദുരൂഹ മരണം അന്വേഷിക്കുന്നതിൽ മുംബൈ പൊലീസിന്റെ നടപടിക്രമങ്ങളിൽ ചിലത് അപൂർണമോ തിടുക്കത്തിലുള്ളതോ എന്ന് സിബിഐയുടെ പ്രാഥമിക നിഗമനം. ക്രൈം സീൻ പരിശോധിച്ച ശേഷമാണ് സിബിഐ സംഘത്തിന്റെ വിലയിരുത്തൽ. മഹസറിലും, സംഭരിച്ച തെളിവുകളിലും അപൂർണതയുണ്ട്.

മുംബൈ പൊലീസ് ലഭ്യമാക്കിയ ശാസ്ത്രീയ പരിശോധനാ ഫലങ്ങളും വീണ്ടും അവലോകനം ചെയ്യും. സുശാന്തിന്റെ ശരീരത്തിൽ മുറിവുകളോ, ഒടിവുകളോ ഉണ്ടായിരുന്നോ എന്നത് അടക്കം വിഷയങ്ങളിൽ അന്വേഷണം നടത്തും. ഫ്‌ളാറ്റിൽ ഉണ്ടായിരുന്നവർക്കും റിയാ ചക്രവർത്തിക്കും ഉടൻ നോട്ടിസ് നൽകുമെന്നും വിവരം.

Read Also : സുശാന്ത് സിംഗ് രജപുത്തിന്റെ മരണം; പട്‌നയിൽ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന ഹർജിയിൽ സുപ്രിംകോടതി വിധി ഇന്ന്

കഴിഞ്ഞ ദിവസമാണ് കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചത്. മുംബൈയിൽ എത്തിയ സിബിഐ സംഘം പൊലീസ് നടത്തിയ അന്വേഷണത്തിൽ വീഴ്ച പറ്റിയോ എന്നറിയാനുള്ള ശ്രമമാണ് ആദ്യം ആരംഭിച്ചത്. ഇതുവരെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിസിപി അഭിഷേക് ത്രിമുഖേയിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞ സംഘം സുശാന്തിന്റെ പരിചാരകനിൽ നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു. സുശാന്തിന്റെ മരണം ചലച്ചിത്ര മേഖല കടന്ന് രാഷ്ട്രീയ സംവാദമായ സാഹചര്യത്തിൽ കരുതലോടെയും രഹസ്യ സ്വഭാവം നിലനിർത്തിയും കേസ് അന്വേഷിക്കാനാണ് സിബിഐയുടെ തീരുമാനം.

Story Highlights sushant singh rajput, mumbai police, cbi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top